ഡൽഹി: കള്ളപ്പണക്കേസില്‍ അറസ്റ്റുചെയ്യുമ്പോള്‍ അതിനുള്ള കാരണം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പ്രതികള്‍ക്ക് എഴുതിനല്‍കണമെന്ന സുപ്രീംകോടതി വിധിക്കെതിരേ പുനഃപരിശോധനാ ഹര്‍ജി നല്കാൻ കേന്ദ്രം.
ഇ.ഡി. പ്രതികാരേച്ഛയോടെ പ്രവര്‍ത്തിക്കരുതെന്നും അറസ്റ്റുചെയ്യുമ്പോള്‍ അതിനുള്ള കാരണം പ്രതിക്ക് എഴുതിനല്‍കണമെന്നും അടുത്തിടെ ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയിരുന്നു. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ എം3എമ്മിന്റെ ഡയറക്ടര്‍മാരുടെ അറസ്റ്റ് റദ്ദാക്കിക്കൊണ്ടുള്ള വിധിയിലാണ് നിരീക്ഷണങ്ങള്‍.
ഇ.ഡി.യുടെ സമൻസിനോട് സഹകരിച്ചില്ലെന്ന ഒറ്റക്കാരണത്താല്‍ അറസ്റ്റുചെയ്യാനാവില്ലെന്നും വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇ.ഡി.യുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്കാൻ സാധിക്കാത്തതും അറസ്റ്റിനുള്ള കാരണമല്ലന്നു മായിരുന്നു കോടതിയുടെ നിരീക്ഷണം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.