ഡൽഹി: നിയമലംഘനം നടത്തുന്ന സഹകരണ ബാങ്കുകള്‍ക്കെതിരെ പിടിമുറുക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. നിയന്ത്രണങ്ങള്‍ പാലിക്കുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഇത്തവണ അഞ്ച് സഹകരണ ബാങ്കുകള്‍ക്കാണ് പിഴ ചുമത്തിയിട്ടുള്ളത്.
നിക്ഷേപങ്ങളുടെ പലിശ നിരക്ക് സംബന്ധിച്ച് ആര്‍ബിഐ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് 18 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. മുംബൈയിലെ സഹ്യാദ്രി സഹകരണ ബാങ്ക് ലിമിറ്റഡ് 6 ലക്ഷം രൂപയാണ് പിഴ അടയ്ക്കേണ്ടത്. കെവൈസി നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതിന് പുറമേ, എജുക്കേഷൻ ആൻഡ് അവയര്‍നസ് ഫണ്ടിലേക്ക് അര്‍ഹമായ തുക ട്രാൻസ്ഫര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി പിരിവില്‍ വീണ്ടും മുന്നേറ്റം, കണക്കുകള്‍ പുറത്തുവിട്ട്ധനമന്ത്രാലയം പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുടെ വാര്‍ഷിക അവലോകനം നടത്താത്തതിനെ തുടര്‍ന്ന് റഹിമത്പൂര്‍ സഹകാരി ബാങ്ക് ലിമിറ്റഡിന് ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
റെഗുലേഷൻ ആക്ട് 1949-ലെ ചില വകുപ്പുകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഗാധിംഗ്ലാജ് അര്‍ബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് 3 ലക്ഷം രൂപയാണ് പിഴ ഒടുക്കേണ്ടത്. അതേസമയം, മഹാരാഷ്ട്രയിലെ കല്യാണ്‍ ജനതാ സഹകാരി ബാങ്ക് ലിമിറ്റഡിന് 4.50 ലക്ഷം രൂപയാണ് പിഴ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.