പൂണെ : വിമാനത്തില്‍ യാത്രക്കാരിക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. പൂണെ സ്വദേശിയായ ഫിറോസ് ഷേഖി(32)നെയാണ് സോനേഗാവ് പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പൂണെയില്‍നിന്ന് നഗ്നതാപ്രദര്ശനംവന്ന വിമാനത്തിലായിരുന്നു സംഭവം. പൂണെയില്‍നിന്ന് യാത്രതിരിച്ച വിമാനത്തില്‍ പരാതിക്കാരിയായ അധ്യാപികയും പ്രതിയായ ഫിറോസും തൊട്ടടുത്ത സീറ്റുകളിലായാണ് യാത്രചെയ്തിരുന്നത്.
പിതാവിന്റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാനായാണ് പരാതിക്കാരിയായ 40-കാരി നാഗ്പൂരിലേക്ക് യാത്രതിരിച്ചത്. ജോലിയുടെ ഭാഗമായിട്ടായിരുന്നു എന്‍ജിനീയറായ ഫിറോസിന്റെ യാത്ര.
പൂണെയില്‍നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ താന്‍ ഉറങ്ങിപ്പോയെന്നാണ് പരാതിക്കാരി പറയുന്നത്. പിന്നീട് ഉറക്കമുണര്‍ന്ന സമയത്താണ് തൊട്ടടുത്തിരിക്കുന്ന യാത്രക്കാരന് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ച് അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
ശരീരത്തില്‍ ചൊറിയുകയാണെന്ന് കരുതി ആദ്യം ഇത് കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍, പ്രതിയായ യുവാവ് വീണ്ടും ഇത് ആവര്‍ത്തിച്ചെന്നും നഗ്നതാപ്രദര്‍ശനം തുടര്‍ന്നെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
നാഗ്പുരില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് സഹയാത്രികന്റെ നഗ്നതാപ്രദര്‍ശനം അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടത്.
വിമാനം ലാന്‍ഡ് ചെയ്തയുടന്‍ പ്രതി പുറത്തിറങ്ങാന്‍ ശ്രമിച്ചതോടെ അധ്യാപിക ബഹളംവെയ്ക്കുകയും കാബിന്‍ക്രൂവിനെ വിവരമറിയിക്കുകയും ചെയ്തു. ഇതോടെ വിമാനത്തിലുണ്ടായിരുന്ന സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന് ഇയാളെ തടഞ്ഞുവെയ്ക്കുകയും പിന്നീട് പോലീസിന് കൈമാറുകയുമായിരുന്നു.
പ്രതിക്കെതിരേ ഐ.പി.സി. 354 അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഒരു ജലശുദ്ധീകരണ പ്ലാന്റിലെ ജോലിയുടെ ഭാഗമായാണ് ഫിറോസ് ഷേഖ് നാഗ്പൂരിലേക്ക് വന്നതെന്നും അടുത്തമാസം പ്രതിയുടെ വിവാഹം നടക്കാനിരിക്കെയാണ് സംഭവമെന്നും പോലീസ് പറഞ്ഞു. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.