കോഴിക്കോട്: സുഹൃത്തിന്റെ വീട്ടിൽ മോഷ്‌ടിക്കാൻ കയറിയ കള്ളനെ വീട്ടമ്മ കുടുക്കി. മണാശ്ശേരി മേച്ചേരിപ്പറമ്പിൽ എബിയുടെ വീട്ടിലാണ് മോഷണം നടന്നത്.
തിരിച്ച് വീടിനുള്ളിലേക്ക് ഓടിക്കയറിയ കള്ളൻ ടെറസ് വഴി താഴേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ വീഴ്‌ചയിൽ താടിയെല്ലിന് പരിക്കേറ്റതോടെ വീടിന്റെ പിന്നിലെ കുളിമുറിയിൽ ഒളിച്ചു. പിന്നാലെ വീട്ടമ്മ കുളിമുറിയുടെ വാതിലടച്ച് നാട്ടുകാരെ വിളിച്ചു കൂട്ടുകയായിരുന്നു. തുറന്നു നോക്കിയപ്പോഴാണ് വീട്ടുടമയുടെ സുഹൃത്താണെന്ന് തിരിച്ചറിയുന്നത്.
പ്രതിയെ പിന്നീട് മുക്കം പൊലീസിനെ കൈമാറി. കള്ളൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വലിച്ചെറിഞ്ഞ സ്വർണമാല തിരച്ചിലിൽ നാട്ടുകാർ കണ്ടെത്തി. പരാതിയില്ലെന്ന് വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.