ഇസ്ലാമാബാദ് : അജ്ഞാതരുടെ വിളയാട്ടം തുടരുമ്പോള്‍ ഭീകരരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് പാകിസ്താൻ . അജ്ഞാത തോക്കുധാരികള്‍ നടത്തുന്ന കൃത്യങ്ങള്‍ പാകിസ്താന്റെ ചാരസംഘടനയായ ഐ എസ് ഐയേയും , ഭീകരസംഘടനകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .
കറാച്ചിയിലെ ഗുലിസ്ഥാൻ-ഇ-ജൗഹറിലെ പാര്‍ക്കില്‍ വെച്ചാണ് ലഷ്കര്‍ ഭീകരൻ മൗലാന സിയാവുര്‍ റഹ്മാൻ കൊല്ലപ്പെട്ടത് .ലോക്കല്‍ പോലീസ് 11 വെടിയുണ്ടകള്‍ ഇയാളുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു, അവയില്‍ ചിലത് 9 എംഎം കാലിബറിലുള്ളവയാണ്. പാകിസ്താൻ പോലീസ് അവരുടെ പത്രക്കുറിപ്പില്‍ ഈ കൊലപാതകത്തെ 'ഭീകരാക്രമണം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് .
ഈ കൊലപാതക പരമ്പരകള്‍ പാകിസ്താന്റെ നിയമ നിര്‍വ്വഹണ ഏജൻസികളെയും ഐഎസ്ഐയെയും ഏറെ വലയ്ക്കുന്നുണ്ട് . കഴിഞ്ഞ ആഴ്ച, ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദും സമാനമായ രീതിയില്‍ കാണാതായിരുന്നു, പിന്നീട് ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു . ഹാഫീസ് സയീദിന്റെ വലം കൈ ഖൈസര്‍ ഫാറൂഖിനെയും കഴിഞ്ഞ ദിവസം അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു .
അടുപ്പിച്ച് നടന്ന ഈ ആക്രമണങ്ങള്‍ക്ക് പിന്നിലുള്ള അജ്ഞാതനെ തേടിയുള്ള തെരച്ചിലിലാണ് ഐ എസ് ഐ . ഒരു തെളിവും ഇല്ലാതെ തന്നെ അവര്‍ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോ യെ കുറ്റപ്പെടുത്തുന്നുമുണ്ട് . അജ്ഞാതരാല്‍ കൊല്ലപ്പെട്ടവര്‍ പാകിസ്താനിലെ മതപുരോഹിതരാണെന്നും , ഇവരുടെ കൊലപാതകങ്ങള്‍ ഇന്ത്യൻ സോഷ്യല്‍ മീഡിയ ആഘോഷരാവാക്കി മാറ്റിയെന്നും പാക് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു . ഇന്ത്യ അറിയാതെ ഇത്തരം കൃത്യങ്ങള്‍ നടക്കില്ലെന്നാണ് ഐ എസ് ഐ അടക്കം ആരോപിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.