പലസ്തീനിലെ ഇസ്ലാമിക് ജിഹാദിനും ഹമാസിനും വേണ്ടി ഏകദേശം അഞ്ഞൂറോളം പേരെ ഇറാൻ പരിശീലിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട്; കരയുദ്ധം നടക്കുന്നത് മൂന്ന് ഘട്ടമായി..
ഇസ്രായേലിനെ ഹമാസ് ആക്രമിക്കുന്നതിന് മുന്നോടിയായി പലസ്തീനിലെ ഇസ്ലാമിക് ജിഹാദിനും ഹമാസിനും വേണ്ടി ഏകദേശം അഞ്ഞൂറോളം പേരെ ഇറാൻ പരിശീലിപ്പിച്ചുവെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്. പലസ്തീൻ ഭീകരസംഘടനയായ ഹമാസിന് ഇറാൻ പിന്തുണ നല്‍കിയെന്നതിന് ഏറ്റവും വലിയ തെളിവാണ് ഇത്. ഹമാസ് ഭീകരര്‍ക്ക് കഴിഞ്ഞ മാസം ഇറാനില്‍ വച്ച് പ്രത്യേക പരിശീലനം ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട് .ഇന്റലിജൻസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. ഇസ്രായേലിനെതിരെ നിരന്തരമായി ആക്രമണം നടത്താൻ ഹമാസിന് ഇറാൻ പിന്തുണ നല്‍കുന്നുവെന്ന ആരോപണം ഇസ്രായേല്‍ നേരത്തെ ഉന്നയിച്ചിരുന്നു.
എന്നാല്‍ ഹമാസുമായുള്ള ബന്ധം നിഷേധിക്കുകയാണ് ടെഹ്‌റാൻ ചെയ്തത്. കര, വായു, സമുദ്ര മാര്‍ഗങ്ങളിലൂടെ ഇസ്രായേലിനെ ആക്രമിക്കാൻ ഹമാസ് ഭീകരര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത് ഇറാന്റെ സൈനിക വിഭാഗമായ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആണെന്നാണ് കണ്ടെത്തല്‍. ഓഗസ്റ്റ് മുതല്‍ പരിശീലനം നടന്നിരുന്നു.
അതേ സമയം, ഹമാസിനെതിരെ കരയുദ്ധം ആരംഭിച്ചിരിക്കുകയാണ് ഇസ്രായേല്‍. വടക്കൻ ഗാസയില്‍ സൈനിക ടാങ്കുകള്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രായേല്‍ പ്രതിരോധ സേന പുറത്തുവിട്ടു. സൈന്യം വടക്കൻ ഗാസയില്‍ പ്രവേശിച്ചതായും ഭീകരരുടെ ബങ്കറുകളും മിസൈല്‍ ലോഞ്ച് പോസ്റ്റുകളും തകര്‍ത്തതായും ഐഡിഎഫ് അറിയിച്ചു.
ബോംബാക്രമണം ശക്തമാക്കുമെന്നാണ് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കരയുദ്ധത്തില്‍ വെല്ലുവിളിയാകാനിടയുള്ള സ്ഥലങ്ങളെല്ലാം ബോംബിട്ടു തകര്‍ക്കാനാണ് തീരുമാനം. കരയാക്രമണം മൂന്ന് ഘട്ടമായായിരിക്കും നടക്കുന്നത്. ഘട്ടം ഒന്നില്‍, നിലവില്‍ നടക്കുന്ന ശക്തമായ വ്യോമാക്രമണം ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതിനും, പോരാളികളെ നിര്‍വീര്യമാക്കുന്നതിനുമാണ് പ്രാഥമികകമായി ലക്ഷ്യമിടുന്നത്.
ഘട്ടം രണ്ടില്‍, ഗാസയില്‍ ശേഷിക്കുന്ന തടസങ്ങള്‍ ഇല്ലാതാക്കും, രണ്ടാം ഘട്ടം ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഘട്ടം മൂന്നില്‍, ഗാസയ്ക്ക് ചുറ്റും, ഇസ്രായേല്‍ ബഫര്‍ സോണ്‍ സൃഷ്ട്ടിക്കും. ആവശ്യവസ്തുക്കള്‍ക്കായി ഗാസ പൂര്‍ണമായും അന്താരാഷ്‌ട്ര സമൂഹത്തെ ആശ്രയിക്കേണ്ടി വരും. ഹമാസ് തുരങ്കങ്ങള്‍ തകര്‍ക്കാൻ യു എസ് നിര്‍മ്മിത ജി.ബി.യു-28 ബോംബുകള്‍ ഉപയോഗിച്ചേക്കാം.
എന്നാല്‍ ഹമാസുകളെ നാമാവശേഹസമാക്കാൻ കൂറ്റൻ പൈപ്പുകള്‍ ഹമാസിന്റെ തുരങ്കങ്ങളിലേയ്ക്ക് ഘടിപ്പിച്ച് കടല്‍വെള്ളം പമ്പ് ചെയ്ത് വെള്ളപ്പൊക്കം ഉണ്ടാക്കുമെന്നും, ടണലുകളിലെ ബന്ദികളെ പോലും അവര്‍ ത്യജിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഏറ്റവുമൊടുവില്‍ നല്‍കിയ ടെലിവിഷന്‍ സന്ദേശത്തിലും കരയുദ്ധത്തിന് തയാറെന്ന് ബെന്യമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു. ഗാസയില്‍ രണ്ടാംതവണയും കരസേനയുടെ സാന്നിധ്യം ഇതിനുള്ള മുന്നൊരുക്കമാണെന്നാണ് സൂചന.
ഹമാസ് ബന്ദികളാക്കിയ അമേരിക്കന്‍ പൗരന്മാരെ മോചിപ്പിക്കുന്നത് സംബന്ധിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനുമായി നെതവന്യാഹു ചര്‍ച്ച നടത്തി. ഗാസയില്‍ ആശുപത്രികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇന്ധനമെത്തിക്കുന്നതിന് ഇസ്രയേല്‍ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ സേവനം ഉടന്‍ നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് യുഎന്നും വ്യക്തമാക്കി. 24 മണിക്കൂറിനിടെ ഗാസയില്‍ 344 കുട്ടികള്‍ അടക്കം 756 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്.
അല്‍ ജസീറയുടെ ഗാസയിലെ ബ്യൂറോ ചീഫിന്‍റെ ഭാര്യയും മക്കളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ഗാസയില്‍ സഹായമെത്തിക്കാന്‍ യു.എന്‍ സുരക്ഷാസമിതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട യു.എസ് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു. വെടിനിര്‍ത്തലിനെക്കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമില്ലെന്നാരോപിച്ചായിരുന്നു നടപടി.
ഇസ്രായേലും ഹമാസും ആക്രമണം താത്കാലികമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ആവശ്യപ്പെട്ടു. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിര്‍ത്തല്‍ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 27 രാജ്യങ്ങള്‍ ഒപ്പിട്ട പ്രമേയം പാസാക്കിയത്. അതേ സമയം സ്വയം പ്രതിരോധത്തിനുള്ള ഇസ്രയേലിന്റെ അവകാശത്തേയും യോഗം അംഗീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.