അഹമ്മദാബാദ് : ഗുരുകുല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അഡ്മിനിസ്ട്രേറ്ററുടെ ക്രൂരത. അതിരാവിലെ ഉറക്കം ഉണരാതിരുന്നതിന് കുട്ടികളെ സ്റ്റീല്‍ സ്പൂണ്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ചുവെന്നാണ് പരാതി.
സ്കൂള്‍ അഡ്മിനിസ്ട്രേറ്ററെ കണ്ടെത്താനായി അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇവിടുത്തെ വിദ്യാര്‍ത്ഥിയായ പത്ത് വയസുകാരന്റെ പിതാവാണ് പരാതി നല്‍കിയത്. ഈ കുട്ടിക്ക് പുറമെ 11 കുട്ടികളെക്കൂടി സ്പൂണ്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ചിട്ടുണ്ടെന്നാണ് ആരോപണമെന്ന് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സ്മിത്ത് ഗോഹില്‍ പറഞ്ഞു.
അതേസമയം ജില്ലാ പ്രൈമറി വിദ്യാഭ്യാസ ഓഫീസര്‍ നടത്തിയ സമാന്തര അന്വേഷണത്തില്‍ നചികേത വിദ്യാ സന്സ്ഥാന് സ്കൂള്‍ ആയിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്നും രജിസ്ട്രേഷന് ഇല്ലാത്ത ഗുരുകുലമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഹോസ്റ്റല്‍ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഇവിടെ ഉപനിഷത്തുകളും രാമയണവും വേദങ്ങളുമാണ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. പുലര്‍ച്ചെ ഉറക്കം എഴുന്നേല്‍ക്കാത്തതിനാണ് കുട്ടികളെ സ്പൂണ്‍ ചൂടാക്കി പൊള്ളലേല്‍പ്പിച്ചതെന്ന് കുട്ടിയുടെ പിതാവിന്റെ പരാതിയിലും പറയുന്നു.
അതേസമയം സ്ഥാപനം സാധാരണ വിദ്യാലയമാണെന്നും ഹോസ്റ്റല്‍ സൗകര്യത്തോടെ പത്താം ക്ലാസ് വരെ പഠിക്കാമെന്നുമാണ് ഇതിന്റെ നടത്തിപ്പുകാരായ ട്രസ്റ്റ് അറിയിച്ചതെന്നും പരാതിക്കാരന് ആരോപിച്ചു. എന്നാല്‍ അവിടെ കുട്ടികളെ പീഡിപ്പിക്കുന്നു എന്ന് ചിലരില്‍ നിന്ന് അറിഞ്ഞാണ് ഒരാഴ്ച മുൻപ് മകന്റെ കാര്യം അന്വേഷിക്കാനായി അവിടെ എത്തിയത്.
മകന്റെ കാലില്‍ പൊള്ളല്‍ കണ്ട് കാര്യം അന്വേഷിച്ചപ്പോള്‍ പേടി കാരണം ഒന്നും പറഞ്ഞില്ല. ഉറക്കം എഴുന്നേല്ക്കാന് വൈകിയതിന് സോളങ്കി രണ്ട് മാസം മുമ്ബ് പൊള്ളലേല്‍പ്പിച്ചതായി പിന്നീടാണ് മകന് വെളിപ്പെടുത്തിയതെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.