ന്യൂയോര്‍ക്ക്: 150 നഗരങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി ഉയര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെറു സ്വദേശിയായ യുവാവ് അമേരിക്കയിലാണ് അറസ്റ്റിലായത്.
150 ഭീഷണികളും വ്യാജമായിരുന്നു. എഡ്ഡി മാനുവല്‍ ന്യൂനസ് സാന്റോസ് എന്ന 33-കാരനാണ് പ്രതി.ന്യൂയോര്‍ക്ക്, പെൻസില്‍വാനിയ, കണക്റ്റിക്കട്ട്, അരിസോണ, അലാസ്ക എന്നീ സംസ്ഥാനങ്ങളിലെ സ്കൂളുകള്‍, സിനഗോഗുകള്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, ഷോപ്പിംഗ് മാള്‍ തുടങ്ങിയ 150ഓളം സ്ഥലങ്ങള്‍ ബോംബ് ഭീഷണി നേരിട്ടിരുന്നു. സെപ്റ്റംബര്‍ 15നും 21നും ഇടയ്ക്കുള്ള ദിവസങ്ങളിലാണ് യുവാവ് വ്യാജ ഭീഷണി ഉയര്‍ത്തിയത്. ഒടുവില്‍ അറസ്റ്റിലായ യുവാവ് താനിത് ചെയ്യാനുണ്ടായ വിചിത്ര കാരണവും പോലീസിനോട് വെളിപ്പെടുത്തി.
ഓണ്‍ലൈൻ ലോകത്ത് 15-കാരനായി അഭിനയിച്ചാണ് യുവാവ് പെണ്‍കുട്ടികളോട് സംസാരിച്ചിരുന്നത്. കൗമാരക്കാരായ കുട്ടികളോട് ഇയാള്‍ നിരന്തരം ചാറ്റ് ചെയ്യുമായിരുന്നു. ഇതിനിടെ പെണ്‍കുട്ടികളോട് നഗ്നചിത്രങ്ങള്‍ അയച്ചുതരാൻ ഇയാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ പെണ്‍കുട്ടികള്‍ വിസ്സമ്മതിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ ബോംബുണ്ടെന്ന വ്യാജ ഭീഷണി ഉയര്‍ത്തുകയായിരുന്നു. ചിത്രങ്ങള്‍ അയക്കാതിരുന്നതിനാല്‍ അവര്‍ പഠിക്കുന്ന സ്കൂളുകളിലേക്ക് ബോംബെറിയുമെന്നും യുവാവ് ഭീഷണിപ്പെടുത്തി. ഇ-മെയില്‍ വഴിയായിരുന്നു ഒട്ടുമിക്ക ഭീഷണികളും ഇയാള്‍ നടത്തിയത്. 33-കാരനായ പ്രതിയുടെ മാനസികനില തകരാറിലാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിക്കല്‍, വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍, തെറ്റായ സന്ദേശം നല്കല്, പ്രായപൂര്‍ത്തിയാകാത്തവരെ നിര്‍ബന്ധിച്ച് വശീകരിക്കാൻ ശ്രമിച്ചു തുടങ്ങി നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് നിലവില്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.