നേര്യമംഗലത്തിന് സമീപം പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു . യുവാവിന് ദാരുണാന്ത്യം

നേര്യമംഗലത്തിന്  സമീപം പിക്കപ്പ് വാൻ കൊക്കയിലേക്ക് മറിഞ്ഞു . യുവാവിന് ദാരുണാന്ത്യം.

നേര്യമംഗലം ചാക്കോച്ചി വളവിൽ ചീയപാറക്ക്‌ സമീപം പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. ചീയപ്പാറ ചാക്കോച്ചി വളവിന് സമീപമാണ് അപകടം നടന്നത്. അപകടത്തിൽ  അസാം സ്വദേശി മരിച്ചു. 

മൃതദേഹം താലൂക്കാശുപത്രിയിൽ എത്തിച്ചു. ആസാം സ്വദേശി അഷ്‌ക അലി (26) ആണ് മരണപ്പെട്ടത്.അപകടമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്‌സ് അംഗങ്ങളും അഷ്‌കറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്ന് ഞായറാഴ്ച പകൽ 12 മണിയോടെയാണ് അപകടം. വാഴക്കുളത്തുള്ള സ്വകാര്യ നിർമ്മാണ കമ്പനി ഉടമയുടേതാണ് വാഹനം. കോൺക്രീറ്റ് മിക്സർ മെഷീനും മോട്ടറുകളും ആയി  മൂന്നാറിൽ നിന്നും വാഴക്കുളത്തേക്ക് പോയ പിക്കപ്പ് ജീപ്പ്പാണ് ചീയപ്പാറ ചാക്കോച്ചി വളവിന് മുകളിലായി കൊക്കയിലേക്ക് മറിഞ്ഞത്.

നാട്ടുകാരും അടിമാലി ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്താൻ സ്ഥലത്തെത്തിയെങ്കിലും  വാഹനം ഓടിച്ചിരുന്ന ആസാം സ്വദേശി സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !