ലണ്ടൻ: ഡോക്ടര്‍മാര്‍ കുറിച്ചു കൊടുത്ത അദ്ഭുത മരുന്ന് വഴി അര്‍ബുദം പൂര്‍ണമായി ഭേദമായെന്ന് അവകാശപ്പെട്ട് വെയില്‍സില്‍ നിന്നുള്ള 42കാരി.
ഒരു വര്‍ഷം മുൻപാണ് കാരിക്ക് അര്‍ബുദം സ്ഥിരീകരിച്ചത്. ആറുമാസം മുൻപാണ് ഡോക്ടര്‍മാര്‍ ഡോസ്റ്റര്‍ലിമാബ് നല്‍കിത്തുടങ്ങിയത്. സ്വാൻസിയയിലെ സിംഗ്ള്‍ടണ്‍ ആശുപത്രിയിലായിരുന്നു ചികിത്സ. മെഡിസിൻ എടുക്കുമ്പോള്‍ കടുത്ത ക്ഷീണമുണ്ടാകുമെന്നും എന്നാല്‍ കീമോതെറപ്പിയെ അപേക്ഷിച്ച് കുറവാണെന്നും കാരി ഡൗണി പറയുന്നു. മരുന്ന് കഴിക്കുന്നതനുസരിച്ച് ട്യൂമര്‍ ചുരുങ്ങിത്തുടങ്ങി. മരുന്നിന്റെ കോഴ്സ് പൂര്‍ത്തിയായപ്പോള്‍ രോഗം പൂര്‍ണമായും ഭേദമായി.
ആറുമാസം കഴിഞ്ഞ് സ്കാൻ ചെയ്തപ്പോള്‍ അര്‍ബുദം പൂര്‍ണമായി ഭേദമായി എന്നു കണ്ടെത്തുകയായിരുന്നു. വൻകുടലിനെ ബാധിക്കുന്ന പ്രത്യേക തരം കാൻസറിനെതിരെയാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. മരുന്ന് ഉപയോഗിക്കുന്നതോടെ ശസ്‍ത്രക്രിയയും കീമോ തെറപ്പിയും റേഡിയോ തെറപ്പിയും ഇല്ലാതെ അര്‍ബുദം ഭേദപ്പെടുത്താൻ സാധിക്കുമത്രെ.
ക്ലിനിക്കല്‍ ട്രയലിനിടെ തന്നെ മരുന്ന് അദ്ഭുതകരമായ ഫലമാണ് തന്നതെന്നും റിപ്പോര്‍ട്ടുണ്ട്. രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്ന മരുന്ന് ക്യാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. സിംഗിള്‍ മദര്‍ ആയ കാരിക്ക് 17 വയസുള്ള മകനുണ്ട്. അസുഖം ഭേദമായതിനാല്‍ ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് അവര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.