ഭക്ഷണപ്പൊതിയെ ചൊല്ലി ബാറില്‍ തര്‍ക്കം; യുവാവിനെ തല്ലിക്കൊന്നു,

മുംബൈ: ഭക്ഷണപ്പൊതി ലഭിക്കുന്നതിനെ ചൊല്ലിയുള്ള മര്‍ദനത്തില്‍ യുവാവിന് ദാരുണാന്ത്യം. മുംബൈയിലെ സബര്‍ബൻ ചെമ്പൂരിലെ ഒരു ഹോട്ടല്‍ കം-ബാറിലാണ് സംഭവം. യുവാവും രണ്ട് പ്രതികളും തമ്മില്‍ ഭക്ഷണപ്പൊതി ലഭിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. 

സംഭവത്തിന് ശേഷം രണ്ട് പ്രതികള്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. എന്നാല്‍ ഇവരെ പിന്നീട് അറസ്റ്റ് ചെയ്തു. അനില്‍ രണ്‍ഡിവെയും ബാറില്‍ ഉണ്ടായിരുന്ന രണ്ടുപേരും തമ്മില്‍ തങ്ങളില്‍ ആരാണ് ആദ്യം ഭക്ഷണപ്പൊതി എടുക്കുക എന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായതായി പോലീസ് പറഞ്ഞു.

തുടര്‍ന്ന് ഇരുവരും രണ്‍ഡിവിനെ മര്‍ദിക്കാൻ തുടങ്ങി. പ്രതികളില്‍ ഒരാള്‍ യുവാവിന്‍റെ തലയില്‍ അടിച്ചു. ഇരുവര്‍ക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 (കൊലപാതകത്തിനുള്ള ശിക്ഷ) ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !