തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കബളിപ്പിച്ച് ക്ഷേത്രം ജീവനക്കാരൻ പണം അപഹരിച്ചെന്ന് പരാതി.പ്രസാദ കൗണ്ടറിലെ ജീവനക്കാരനെതിരെ തമിഴ്നാട് സ്വദേശികളായ ഭക്തരാണ് പരാതി നല്‍കിയത്.
ആയിരം രൂപയ്ക്ക് ഒരാള്‍ക്ക് ദര്‍ശനം ലഭിക്കുന്ന 'നെയ് വിളക്ക് വഴിപാടിന്റെ' നാല് പേര്‍ക്കുള്ള നാലായിരം രൂപയുടെ രസീതാണ് ജീവനക്കാരൻ നല്‍കിയത്. നെയ് വിളക്ക് വഴിപാട് നടത്തി ദര്‍ശനശേഷം പ്രസാദക്കൗണ്ടറില് നിന്നും പ്രസാദം വാങ്ങാനായി ഉപയോഗിച്ച രസീതായിരുന്നു പണം കൈപ്പറ്റിയ ശേഷം തമിഴ്നാട് സ്വദേശികള്‍ക്ക് നല്‍കിയത്.
ഇവര്‍ രസീതുമായി ദര്‍ശനത്തിനെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്മാൻ ഉപയോഗിച്ച രസീതാണിതെന്ന് മനസിലാക്കി തടഞ്ഞു. തുടര്‍ന്ന് ഭക്തര്‍ ക്ഷേത്രം മാനേജര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച്മാൻ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചീഫ് സെക്യൂരിറ്റി ഓഫീസറും മാനേജര്‍ക്ക് പരാതി നല്കി. നെയ് വിളക്ക് വഴിപാട് നടത്തി ദര്‍ശന ശേഷം ഭക്തര്‍ക്ക് പ്രസാദം നല്കുന്ന ജോലിയിലുള്ള ജീവനക്കാരനാണ് ആരോപണ വിധേയനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.