സൗദിയിലെ ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരണപെട്ടു

ഹാഇൽ : സൗദിയിലെ ഹാഇൽ പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി നയ്യാൻ സിദ്ദീഖി​ന്‍റെ മകൻ ജംഷീർ (30) ആണ്​ ഹായിലിലിന്​ സമീപം ഹുലൈഫ എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്​.

ആറാദിയ എന്ന സ്ഥലത്ത് ബൂഫിയ ജീവനക്കാരൻ ആയിരുന്നു. ഹോം ഡെലിവെറിക്കായി പോകുന്ന വഴിയിൽ ജംഷീർ ഓടിച്ചിരുന്ന വാൻ സ്വദേശി പൗരൻ ഓടിച്ച വാഹനവുമായി കുട്ടിയിടിക്കുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച് മരണം സംഭവിച്ചു. 

മൃതദേഹം ഹാഇൽ അൽ ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുകയാണ്​. ഹാഇലിൽ ഖബറടക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും സാമുഹിക പ്രവർത്തകരും. നിയമ നടപടികൾ പൂർത്തികരിക്കുകയാണ്​. മാതാവ്: ജമീല, ഭാര്യ: തസ്ലീബാനു. മുന്ന് സഹോദരങ്ങളുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !