വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകള്‍ ഭക്ഷണത്തിനൊപ്പം ശരീരത്തില്‍ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു.
ആഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ. കൂടാതെ, സ്വാദ് കൂട്ടാന്‍ ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും.
കഠിനമായ വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, തളര്‍ച്ച, തലവേദന, പനി എന്നി ലക്ഷണങ്ങള്‍ തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കണം. തുടര്‍ച്ചയായുള്ള ഛര്‍ദ്ദി, മലത്തിലൂടെയും ഛര്‍ദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തില്‍ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ നല്‍കേണ്ടതാണ്.
ഭക്ഷ്യവിഷബാധ വന്നാല്‍ വയറിന് ആശ്വാസം കിട്ടാന്‍ ഇവ കഴിക്കാം…
1. വെള്ളം ധാരാളം കുടിക്കുക. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നത് കൂടുതല്‍ നല്ലത്.
2. പഴം ഷേയ്ക്കായോ അല്ലാതെയോ കഴിക്കാം.
3. രണ്ട് ടീസ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനിഗര്‍ ഒരു കപ്പ് ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിക്കാവുന്നതാണ്.
4. രാവിലെ ഒരു ടീസ്പൂണ്‍ ഉലുവ കഴിക്കാവുന്നതാണ്.
5. ഒരു അല്ലി വെളുത്തുള്ളി ഭക്ഷണത്തിന് ശേഷം കഴിക്കാം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.