കൊച്ചി: 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഡൽഹിയിൽ എത്തിയ രണ്ടാം വിമാനത്തിലെ യാത്രാക്കാരായ കേരളത്തില്‍ നിന്നുളള 33 പേര്‍ കൂടി നാട്ടില്‍തിരിച്ചെത്തി.
ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ എ.ഐ 140 (AI140 ൽ ആകെ 235 ഇന്ത്യൻ പൗരന്മാരാണ് തിരിച്ചെത്തിയത്. ഇന്‍ഡിയോ, എയര്‍ഇന്ത്യാ വിമാനങ്ങളില്‍ ഏഴു (07) പേര്‍ വൈകുന്നേരത്തോടെ തിരുവനന്തപുരത്തെത്തി.
കൊച്ചിയില്‍ ഇന്‍ഡിഗോ, എയര്‍ഏഷ്യാ വിമാനങ്ങളിലായി 23 പേരാണ് എത്തിയത്. ഇവരെ നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം, കൊച്ചി പ്രതിനിധികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വീടുകളിലേയ്ക്ക് യാത്രയാക്കി. ഇവർ 30 പേര്‍ക്കും നോര്‍ക്ക റൂട്ട്സാണ് വിമാനടിക്കറ്റുകള്‍ ലഭ്യമാക്കിയത്. മൂന്നു പേര്‍ സ്വന്തം നിലയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി.
കോട്ടയം പാമ്പാടി സ്വദേശി അലൻ സാം തോമസ് , ആലപ്പുഴ പൂങ്കാവ് സ്വദേശി അനീന ലാൽ , മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഉമേഷ് കരിപ്പാത്ത് പള്ളിക്കണ്ടി. ഇടുക്കി അടിമാലി സ്വദേശി കാവ്യ വിദ്യാധരൻ, ആലപ്പുഴ കലവൂർ സ്വദേശി അർജുൻ പ്രകാശ്, കൊല്ലം മങ്ങാട് സ്വദേശി ആനി ക്ലീറ്റസ്, കോഴിക്കോട് കക്കോടി സ്വദേശി അശ്വവിൻ കെ.വിജയ് ഭാര്യ ഗിഫ്റ്റി സാറാ റോളി, തിരുവനന്ത പുരം പേരൂർ ക ട സ്വദേശി ശ്രീഹരി എച്ച്., കോട്ടയം പാലാ സ്വദേശി ജോബി തോമസ്, എറണാകുളം നെടുമ്പാശേരി സ്വദേശി ബിനു ജോസ്, എറണാകുളം മുവാറ്റുപുഴ സ്വദേശി ജോഷ്മി ജോർജ് , പത്തനംതിട്ട തിരുവല്ല സ്വദേശി സോണി വർഗീസ് , ഇടുക്കി തങ്കമണി സ്വദേശി ഷൈനി മൈക്കിൾ , കൊച്ചി കളമശേരി സ്വദേശി മേരി ഡിസൂസ , തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ജെസീന്ത ആന്റണി, കാസർഗോഡ് ബദിയടുക്ക സ്വദേശി അനിത ആശ, ആലപ്പുഴ ഹരിപ്പാട് അരൂൺ രാമചന്ദ്ര കുറുപ്പ് , ഗീതു കൃഷ്ണൻ മകൾ ഗൗരി അരുൺ (ആറ് വയസ്) എറണകുളം തൃപ്പൂണിത്തുറ സ്വദേശി നവനീത എം.ആർ, ഇടുക്കി അടിമാലി സ്വദേശി നീലിമ, ചാക്കോ കോട്ടയം ചിങ്ങവനം സ്വദേശി നദാനീയേൽ റോയ്, ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെയ്സൺ ടൈറ്റസ്, വയനാട് സുൽത്താൻ ബത്തേരി സ്വദേശി ജോസ് ന ജോസ് , കണ്ണൂർ ചിറയ്ക്കൽ നിവേദിത ലളിത രവീന്ദ്രൻ , പാലക്കാട് ചെറുപ്പുളശ്ശേരി അമ്പിളി ആർ വി. തിരുവനന്തപുരം ശാസ്തമങ്കലം വിജയകുമാർ പി. ഭാര്യ ഉഷ ദേ വി മകൾ അനഘ യു വി , തിരുവനന്തപുരം ആറ്റുകാൽ സ്വദേശി ദ്വിതി പിള്ള ഇടുക്കി കട്ടപ്പന സ്വദേശി അലൻ ബാബു. വയനാട് സ്വദേശി വിൻസന്റ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .
യാത്ര സംഘത്തിൽ 20 ഓളം പേർ വിദ്യാർത്ഥികളാണ് . കെയർ ഗീവറായി ജോലി ചെയ്യുന്നവരും സംഘത്തിലുണ്ട്. നേരത്തേ ഡല്‍ഹിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് എൻ.ആർ കെ ഡവലപ്മെന്റ് ഓഫീസർ ഷാജി മോന്റെയും കേരളാ ഹൗസ് പ്രതിനിധികളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു. മടങ്ങിയെത്തിയവരെ സ്വീകരിക്കാൻ തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലും നോർക്ക റൂട്ട്സ് അധികൃതർ എത്തിയിരുന്നു.
#Norkaroots #NorkaDept #KeralaGovt #operationajay #Meaindia #NriKeralites #IndianEmbassyIsrael #IsraelPalestineWar #IsraelPalestineConflict #IsraelHamasWar







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.