ഒരു കാലത്ത് മലയാളത്തിൽ യുവാക്കളുടെ കാമന ചിന്തകൾക്ക് പുതിയ നിറവും ഭാവവും വരുത്തിയ നടിയാണ് ഷക്കീല. യുവാക്കളുടെ ഹരമായിരുന്ന ഷക്കീലയുടെ പുതിയ വീഡിയോ ഇപ്പോൾ സിനിമ ആപ്പ് ആയ നെറ്റ് ഫ്ലിക്സിൽ തരംഗം തീർക്കുന്നു. ഡ്രൈവിങ്ങിനെയും സെക്‌സിനെയും ചേര്‍ത്തുവച്ചാണ് ഷക്കീല അതീവ ഗൗരവമേറിയ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്നത്.
ഷക്കീലയുടെ ഹിറ്റ് ചിത്രമായ ഡ്രൈവിംഗ് സ്കൂളിനെ ഓർമ്മിപ്പിക്കുന്നതാണ് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി പറഞ്ഞു തരുന്ന പുതിയ വീഡിയോ.
"തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോപു’...........!!!!
അനുവാദം വളരെ പ്രധാനം... സമ്മതം അതാണെല്ലാം"
ഗോപുവിന്റെയും ഷീലയുടെയും ആ സ്‌കൂളിലേക്ക് വീണ്ടും വ്യത്യസ്തമായ അവതരണ മികവോടെ മലയാളി പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ് നെറ്റ്ഫ്ലിക്സ്. സെക്സ് എജ്യുക്കേഷന്റെ ആവശ്യകതയെ നമ്മെ ഓർമിപ്പിച്ച് ഷക്കീലാസ് ഡ്രൈവിംഗ് സ്കൂൾ എന്ന വീഡിയോയിൽ ഡ്രൈവിംഗിനെയും സെക്സിനെയും ചേർത്ത് വച്ച് അതീവ ഗൗരവകരമായ കാര്യങ്ങൾ ലളിതമായി പകർത്തി തമാശു രൂപേണ ഓർമ്മിപ്പിക്കുകയാണ്.
നെറ്റ് ഫ്ലിക്സിന്റെ സെക്സ് എഡ്യുക്കേഷൻ എന്ന വെബ്‌സീരീസിന്റെ നാലാം സീസണിന്റെ പ്രമോഷന്റെ ഭാഗമായാണ് പുതിയ വീഡിയോ പുറത്തിറക്കിയത്. . ശിവപ്രസാദ് കെ.വിയാണ് സംവിധാനം. നീരജ് രവിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.