2023 ലെ ഗ്ലോബൽ ഫിനാൻസ് സെൻട്രൽ ബാങ്കർ റിപ്പോർട്ട് കാർഡുകളിൽ "'എ പ്ലസ് " എന്ന് റേറ്റുചെയ്തതിന് ആർ ബി ഐ ഗവർണർ ശ്രീ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
'എ പ്ലസ് ' റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിൽ ശ്രീ ശക്തികാന്ത ദാസ് ഒന്നാം സ്ഥാനത്താണ്.
"ആർബിഐ ഗവർണർ ശ്രീ ശക്തികാന്ത ദാസിന് അഭിനന്ദനങ്ങൾ. ആഗോളതലത്തിൽ നമ്മുടെ സാമ്പത്തിക നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യക്ക് ഇത് അഭിമാന നിമിഷമാണ്. അദ്ദേഹത്തിന്റെ സമർപ്പണവും കാഴ്ചപ്പാടും നമ്മുടെ രാജ്യത്തിന്റെ വളർച്ചാ പാതയെ ത്വരിതപ്പെടുത്തുന്നു." റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.