ന്യൂ ഡെൽഹി. അരുണാചലിൽ നിന്നുള്ള കായിക താരങ്ങൾക്ക് ചൈന പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ചൈനയിലേക്കുള്ള ഔദ്യോഗിക സന്ദർശനം റദ്ദാക്കി.
അരുണാചലിൽ നിന്നുള്ള മൂന്ന് വുഷു അത്‌ലറ്റുകൾക്ക് ഏഷ്യൻ ഗെയിംസിലേക്കുള്ള പ്രവേശനം ചൈന നിഷേധിച്ചു. അതേ സമയം ഇന്ത്യൻ വിഷു ടീമിലെ ഏഴ് പേർ ചൈനയിലെത്തി.
ചൈനയുടെ നടപടി വിവേചനപരമാണെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ഒരു തരത്തിലുള്ള വംശീയ വിദ്വേഷവും രാജ്യം വെച്ചുപൊറുപ്പിക്കില്ലെന്നും വിദേശകാര്യ മന്ത്രി അരിന്ദം ബാഗ്ചി പറഞ്ഞു. ചൈന വിസ നിഷേധിക്കപ്പെട്ട താരങ്ങൾ ഇപ്പോൾ സ്‌പോർട്‌സ് അതോറിറ്റിയുടെ ഡൽഹിയിലെ ഹോസ്റ്റലിലാണ് താമസിക്കുന്നത്.
ചൈനീസ് അധികാരികൾ "ലക്ഷ്യത്തോടെയും ആസൂത്രിതമായും" "വിവേചനം" കാട്ടിയെന്നും ചൈനയുടെ ബോധപൂർവവും തിരഞ്ഞെടുക്കപ്പെട്ടതുമായ തടസ്സത്തിനെതിരെ ന്യൂഡൽഹിയിലും ബീജിംഗിലും ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ടെന്നും ശക്തമായ വാക്കുകളുള്ള പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
“കൂടാതെ, ചൈനീസ് നടപടിക്കെതിരായ ഞങ്ങളുടെ പ്രതിഷേധത്തിന്റെ അടയാളമായി, ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, യുവജനകാര്യ, കായിക മന്ത്രി ഗെയിംസിനായി തന്റെ ഷെഡ്യൂൾ ചെയ്ത ചൈന സന്ദർശനം റദ്ദാക്കി. ഞങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ കൈക്കൊള്ളാനുള്ള അവകാശം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമാണ്," പ്രസ്താവനയിൽ അറിയിച്ചു.
ഏഷ്യൻ ഗെയിംസ് സംഘാടകരുമായും ഒളിമ്പിക് കൗൺസിലുമായും ഇക്കാര്യം ചർച്ച ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. എന്നാൽ നിയമപരമായ രേഖകളുള്ള എല്ലാ താരങ്ങൾക്കും പ്രവേശനം അനുവദിക്കുമെന്നാണ് ചൈനയുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.