ജി20: "പ്രൗഢോജ്വല തുടക്കം" വിശ്വാസന്റെയും പരസ്പര സഹകരണത്തിന്റെയും സമയം: നരേന്ദ്ര മോഡി; ജി20 യില്‍ ആഫ്രിക്കന്‍ യൂണിയന് സ്ഥിരാംഗത്വം;

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്ക് ലോകനേതാക്കള്‍ എത്തിയതോടെ  രാജ്യതലസ്ഥാനത്ത് പ്രൗഢോജ്വല തുടക്കം. രാവിലെ പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തില്‍ വിവിഐപികളെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയില്‍ ജി 20 രാജ്യങ്ങളുടെയും, ക്ഷണിക്കപ്പെട്ട രാജ്യങ്ങളുടെയും തലവന്മാര്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ അടക്കം 40 ഓളം പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.. പ്രഗതി മൈതാനിലെ ഭാരത് മണ്ഡപമാണ് വേദി. വസുധൈവ കുടുംബകം എന്ന ഉച്ചകോടിയുടെ സന്ദേശം അടിസ്ഥാനമാക്കി, ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്നിങ്ങനെ മൂന്ന് സെഷനുകളിലായാണ് വിവിധ വിഷയങ്ങളിലെ ചര്‍ച്ച. മൂന്നിലും പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷത വഹിക്കും.








ആഫ്രിക്കന്‍ യൂണിയന് ജി20 യില്‍ സ്ഥിരാംഗത്വം നൽകി. യൂണിയന്‍ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കന്‍ യൂണിയന്‍ (എയു) ചെയര്‍പേഴ്‌സണുമായ അസാലി അസൗമാനി യൂണിയന്‍ ജി20യിലെ സ്ഥിരാംഗമായി ഇരിപ്പിടം ഏറ്റെടുത്തു.വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ എത്തി അസാലിയെ ഇരിപ്പിടത്തില്‍ നിന്ന് ക്ഷണിച്ചു. ഇതിന് പിന്നാലെ ജി20 അധ്യക്ഷ പദവി അലങ്കരിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി രേന്ദ്ര മോഡി അദേഹത്തെ ആലിംഗനം ചെയ്‌തോടെ ചരിത്ര നിമിഷത്തിന് ജി20 സാക്ഷ്യം വഹിക്കുകയായിരുന്നു. 

'വണ്‍ എര്‍ത്ത്, വണ്‍ ഫാമിലി' എന്ന പ്രമേയത്തില്‍ രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് സെഷനുകളാണ് ഇന്ന് നിശ്ചയിച്ചിട്ടുള്ളത്. സെഷനുകള്‍ക്കു ശേഷം ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി മുക്കാല്‍ മണിക്കൂര്‍ മാറ്റിവച്ചിട്ടുണ്ട്.  രാഷ്ട്രത്തലവന്മാര്‍ക്കും മറ്റു വിവിഐപികള്‍ക്കുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അത്താഴവിരുന്ന് (ഗാല ഡിന്നര്‍) വൈകിട്ട് ഏഴിനാണ്.കേന്ദ്രമന്ത്രിമാരും സംസ്ഥാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ ശാസ്ത്രീയ, നാടോടി സംഗീതത്തിനു പ്രാധാന്യം നല്‍കിയുള്ള സംഗീതനിശയും ഒരുക്കിയിട്ടുണ്ട്.'മിലേ സുര്‍ മേരാ തുമാരാ' ആയിരിക്കും അവസാന ഗാനം. ഞായറാഴ്ച സമാപന യോഗത്തിനു പിന്നാലെ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയുണ്ടാകാം.

പരസ്പര വിശ്വാസന്റെയും സഹകരണത്തിന്റെയും സമയമാണിത്. മാത്രമല്ല, എല്ലാവരും ഒരുമിച്ച് നീങ്ങേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി  ആഹ്വാനം ചെയ്തു. വടക്കും തെക്കും തമ്മിലുള്ള വിഭജനം, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരം, ഭീകരവാദം, സൈബര്‍ സുരക്ഷ, ആരോഗ്യം, ഊര്‍ജ-ജല സുരക്ഷ തുടങ്ങി വിവിധ കാര്യങ്ങളില്‍ കൃത്യമായ പരിഹാരം കണ്ടേണ്ടതുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാര്‍ക്കും ഒപ്പമാണ്, വികസനം എല്ലാവരിലേക്കുമെത്തണം എന്ന് അര്‍ത്ഥം വരുന്ന 'സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്' എന്ന ശ്ലോകം നമുക്ക് വെളിച്ചം പകരുമെന്നും അദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !