വീണ്ടും അജ്ഞാത തോക്കുധാരി ആക്രമണം; പാക് അധീന കശ്മീരില്‍ ഇന്ത്യ തെരയുന്ന കൊടും ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗര്‍: പാക് അധീന കശ്മീരില്‍ ഇന്ത്യ തെരയുന്ന കൊടും ഭീകരനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഈ വര്‍ഷം വെടിയേറ്റ് കൊല്ലപ്പെടുന്ന പാകിസ്താനിലെ വിവിധ ഭീകര സംഘടനകളുടെ നാലാമത്തെ കമാന്‍ഡറാണ് അബു കാസിം. വെള്ളിയാഴ്ച പാക് അധീന കശ്മീരിലെ പള്ളിക്കുള്ളില്‍ കയറി അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. 

നിരോധിത ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ അബു കാസിം എന്ന റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിലെ റാവല്‍കോട്ടില്‍ വച്ച്‌ അല്‍-ഖുദൂസ് മസ്ജിദിനുള്ളില്‍ വെച്ചാണ് ഭീകരന് വെടിയേറ്റത്. കോട്‌ലിയില്‍ നിന്ന് പ്രാര്‍ത്ഥന നടത്താനെത്തിയ റിയാസ് അഹമ്മദിന് തലയ്ക്ക് വെടിയേറ്റുവെന്നാണ് വിവരം. ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രധാന കമാന്‍ഡറില്‍ ഒരാളാണ് കൊല്ലപ്പെട്ട റിയാസ് അഹമ്മദ്.

ഭീകര സംഘടനയുടെ സാമ്പത്തിക കാര്യങ്ങളും ഇയാള്‍ നോക്കിയിരുന്നു. ജമ്മുവില്‍ നിന്നും 1999-ല്‍ പലായനം ചെയ്ത റിയാസ് അഹമ്മദ്, അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ തീവ്രവാദം ശക്തിപ്പെടുത്തുന്നതിന് പിന്നിലെ പ്രധാനിയായിരുന്നു. 

ജനുവരി ഒന്നിന് രജൗരിയിലെ ധാന്‍ഗ്രി ഗ്രാമത്തില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നിലെ പ്രധാന സൂത്രധാരന്മാരില്‍ ഒരാള്‍. ഭീകരര്‍ നടത്തിയ വെടിവയ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും, 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !