തൃശൂര്‍: വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ നിന്ന് തടവുക്കാരാൻ ചാടിപ്പോയതില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച. മോഷ്ണക്കേസിലെ പ്രതിയായ തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് ഇന്നലെ രാവിലെയാണ് ജയില്‍ ചാടിയത്
എന്നാല്‍ ഇയാള്‍ ജയില്‍ ചാടിപ്പോയ വിവരം ഉച്ചയോടെയാണ് ജയില്‍ അധികൃതര്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ പോലീസിനെ അറിയിക്കാൻ വൈകിയത് ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണ്.നിരവധി മോഷണ കേസിലെ പ്രതിയായ ഗോവിന്ദ് രാജ് ഇയാള്‍ ശിക്ഷ അനുഭവിച്ചുവരുന്ന കാലയളവിലാണ് സംഭവം. പൂന്തോട്ടം നനയ്ക്കാൻ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഗോവിന്ദ് രാജിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.