ന്യൂബ്രിഡ്ജ്: അയർലണ്ടിലെ കൗണ്ടി കിൽഡയറിലേ ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2023 ആഘോഷം സെപ്റ്റംബർ 16 ആം തിയതി ശനിയാഴ്ച Ryston sports and social ക്ലബ്ബിൽ വച്ച് നടത്തപ്പെടുന്നു.
രാവിലെ 9.30 നു വിവിധ കായിക / ചിത്ര രചന മത്സരങ്ങളോടെ ആരംഭിച്ചു 11.30 മണിയോടെ ഔദ്യോഗികമായ തിരിതെളിക്കൽ നടത്തപ്പെടുന്നു. അയർലണ്ട് അപ്പർ ഹൗസ് സെനറ്റർ ഫിയോന ഒ ലൗഗ്ലിൻ , ന്യൂബ്രിഡ്ജ് മേയർ നോയൽ ഹീവെയ് എന്നിവർ വിശിഷ്ട അതിഥികളായി എത്തുന്നു.
തിരുവാതിരകളി , കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ഓണസദ്യ വിളമ്പുന്നു. കിൽകെന്നി രാഗം അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള , വടംവലി, സമ്മാന നറുക്കെടുപ്പ് എന്നിവയോടെ വൈകീട്ട് 4.00 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു. എല്ലാവര്ക്കും ഹൃദ്യമായി ഓണക്കാലം ആശംസിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.