കൊച്ചി: പൊതു വിദ്യാഭ്യാസ നിലവാരം മികവുറ്റതാക്കാൻ സമീപ വര്‍ഷങ്ങളില്‍ ഗണ്യമായ നിക്ഷേപം നടത്തുകയും ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവൻകുട്ടി.
അടിസ്ഥാന സൗകര്യ വികസനത്തിനും പഠന പരിശീലനത്തിലെ വൈദഗ്ധ്യത്തിനും സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും മറ്റ് അനുബന്ധ ആനുകൂല്യങ്ങളും ലഭ്യമാക്കുന്ന മികവുറ്റ സാമൂഹ്യ ക്ഷേമ സംവിധാനം നമ്മുടെ വിദ്യാഭ്യാസ രംഗത്തുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിനും വേണ്ടി അടിയുറച്ചു നിലകൊള്ളുന്ന പൊതുസമൂഹമാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ പിൻബലമെന്നും മന്ത്രി പറഞ്ഞു.
കെ എൻ ഉണ്ണിക്കൃഷ്ണൻ എം എല്‍ എ അധ്യക്ഷത വഹിച്ചു. മാറുന്ന കാലത്തിന്റെ വെല്ലുവിളികളും ആവശ്യങ്ങളും നേരിടാൻ തക്കവിധം സമൂഹ സൃഷ്ടി നടത്തുകയാണ് വിദ്യാഭ്യാസമികവിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കാല് നൂറ്റാണ്ടുകൊണ്ട് ലോകത്തെ ഏറ്റവും മികച്ച നിലയിലേക്ക് വിദ്യാഭ്യാസ, വിഭവ ശേഷി മേഖലകളെ വളര്ത്തുന്നതിനനുള്ള നടപടികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിട്ടുള്ളതെന്നും എം എല്‍ എ പറഞ്ഞു.
സംസ്ഥാന പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് പുതിയ സ്കൂള്‍ കെട്ടിടം സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. മൂന്നു നിലകളിലായി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ ക്ലാസ് മുറികള്‍ക്കു പുറമെ ഓഫീസുകള്‍, ടോയ്ലെറ്റുകള് എന്നിവയും ഒരുക്കിയിട്ടുണ്ട്. മൊത്തം 7500 ചതുരശ്ര അടിയാണ് മന്ദിരത്തിന്റെ വിസ്തീര്‍ണം. പൊതുമരാമത്ത് വകുപ്പാണ് നിര്‍മ്മാണ ചുമതല നിര്‍വ്വഹിച്ചത്.
റവന്യൂ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ വഹിത, എ.ഐ.ഒ ഡിഫി ജോസഫ്, പ്രിൻസിപ്പല്‍ പാൻസി ജോസഫ്, ഹെഡ്മിസ്ട്രസ് എൻ കെ സീന, പി.ടി.എ പ്രസിഡന്റ് കെ. എസ് മനോജ്, സ്റ്റാഫ് സെക്രട്ടറി ഷണോദ് തുടങ്ങിയര്‍ പ്രസംഗിച്ചു.
ആര്‍ഡിഡി കെ എ വഹിത, എം.എഇഒ ഡിഫി ജോസഫ്, പ്രിൻസിപ്പാള്‍ പാൻസി ജോസഫ്, ഹെഡ്മിസ്ട്രസ് എൻ കെ സീന, പിടി എ പ്രസിഡണ്ട് കെ എസ് മനോജ്, സ്റ്റാഫ് സെക്രട്ടറി ഷണോദ് എന്നിവര്‍ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.