കൊയിലാണ്ടി: മോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടി അരിക്കുളത്തെ വീട്ടുടമ. രണ്ടുവര്‍ഷത്തിനിടെ നാലാമത്തെ തവണയാണ് ഒരേ വീട്ടില്‍ ഇവിടെ മോഷണം നടക്കുന്നത്. അരിക്കുളം പാറക്കണ്ടം 'ഭാവുക'ത്തില്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് കഴിഞ്ഞദിവസം കവര്‍ച്ചനടന്നത്. ഇതിന് തൊട്ടുമുമ്പ് ജൂണ്‍ മുപ്പതിനും ഇവിടെ മോഷണം നടന്നിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനുശേഷം മുഖംമൂടി ധരിച്ചും അല്ലാതെയും കമ്പിപ്പാരയുമായി രണ്ടുപേര്‍ വാതില്‍ തുറന്ന് എത്തുന്നത് വീട്ടിലെ സി.സി.ടി.വി.യില്‍ ദൃശ്യമാണ്. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. വീടിനകത്തെ വസ്ത്രങ്ങളും മറ്റ് സാധനങ്ങളുമെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകയറുന്നത്. വീട്ടുകാര്‍ പാലക്കാട്ടായിരുന്നു താമസം. മോഷ്ടാക്കള്‍ അകത്തുകയറിയ ഉടനെ വീട്ടുകാരുടെ മൊബൈല്‍ ഫോണിലേക്ക് അറിയിപ്പുവന്നിരുന്നു. ഇവരുടെ മകന് കോഴിക്കോട് ഇ.സി.എച്ച്.എസില്‍ ജോലിചെയ്യുന്ന ഉണ്ണിക്കൃഷ്ണന് ഉടന്‍ വീട്ടിലെത്തി പരിശോധിച്ചശേഷം കൊയിലാണ്ടി പോലീസില്‍ പരാതി നല്കി. കൊയിലാണ്ടി എസ്.ഐ. അനീഷ് വടക്കയില്‍ കേസെടുത്ത് അന്വേഷണംതുടങ്ങി.
കഴിഞ്ഞതവണ 3000 രൂപയും ലോക്കറിന്റെ താക്കോലും നഷ്ടപ്പെട്ടിരിരുന്നു. മോഷ്ടാക്കള്‍ വാതില്‍ കുത്തിത്തുറന്നതുകാരണം മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാര്‍ പറഞ്ഞു. മുഖംമൂടി ധരിക്കാത്ത യുവാവിന്റെ ചിത്രം സി.സി.ടി.വി.യില്‍ നന്നായി പതിഞ്ഞിട്ടുണ്ട്. താടിയുള്ള യുവാവ് കണ്ണട ധരിച്ചിട്ടുണ്ട്. മുഖം വ്യക്തമായിട്ടും ഇയാളെ പിടികൂടാനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.