ലക്ഷദ്വീപ് കിൽത്താനിൽ മത്സ്യതൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു ഒരാളുടെ നില ഗുരുതരം

കിൽത്താൻ:ലക്ഷദ്വീപ് കിൽത്താനിൽ മത്സ്യതൊഴിലാളികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് രണ്ടു പേർക്ക് കുത്തേറ്റു.ഇന്നലെ വൈകുന്നേരം യുവാക്കളായ രണ്ടു പേർക്കാണ് കുത്തേറ്റത്.

കഴുത്തിലും കയ്യിലും കുത്തേറ്റ ഇവരെ ഉടൻ തന്നെ പ്രദേശ വാസികൾ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് ഒളിവിൽപോയ പ്രതി അബ്‌ദു റഹ് മാനെ കിൽത്താൻ പോലീസ് രാത്രിയോടെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചു.

തുടർന്ന് പരിക്കേറ്റവരുടെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും സ്റ്റേഷൻ പരിസരത്ത് തടിച്ചു കൂടിയത് രാത്രിയിൽ ഏറെ വൈകിയും നേരിയ സംഘർഷത്തിനും പോലീസുമായുള്ള വാക്കുതർക്കത്തിനും ഇടയാക്കിയിരുന്നു.തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ഇവരെ മടക്കി അയക്കുകയായിരുന്നു.

അതേ സമയം പരിക്കേറ്റ യുവാക്കളുടെ വിവരങ്ങൾ പുറത്തുവിടാൻ പോലീസും ആശുപത്രി അധികൃതരും തയ്യാറായിട്ടില്ല.അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഇന്ന് എയർ ആംബുലൻസിൽ വിദഗ്‌ധ ചികിത്സയ്ക്കായി കൊച്ചിയിൽ എത്തിക്കുമെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

സംഭവത്തിൽ വിശദമായ വിശദമായ അന്വേഷണം നടത്തി കർശന നടപടികൾ സ്വീകരിക്കുമെന്ന് കിൽത്താൻ പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !