സംസ്ഥാനത്ത് കെട്ടിട നിര്‍മാണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒന്‍പത് മാസം,

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിര്‍മാണ തൊഴിലാളികളുടെ ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് 9 മാസം. 2022 നവംബറിലാണ് അവസാനമായി പെൻഷൻ ലഭിച്ചത്.2021ല്‍ വിരമിച്ച തൊഴിലാളികള്‍ക്ക് അടച്ചതുകയോ പെൻഷനോ ഇതുവരെയും ലഭിച്ചിട്ടില്ല എന്നും പരാതിയുണ്ട്.

ആകെയുള്ള 3,80,014 തൊഴിലാളികള്‍ക്കുമായി 513 കോടി രൂപയാണ് പെൻഷൻ കുടിശ്ശിക നല്‍കാൻ ബാക്കിയുള്ളത്. മാസം 57 കോടി രൂപ വേണം പെൻഷൻ കൊടുത്തുതീര്‍ക്കാൻ. എന്നാല്‍ സെസ് കളക്ഷനിലൂടെ ലഭിക്കുന്ന 30 കോടി രൂപ മാത്രമാണ് ബോര്‍ഡിൻറെ പ്രധാന വരുമാനം. ഈ തുക പെൻഷൻ വിതരണത്തിന് തികയാത്തത് മൂലമാണ് കുടിശ്ശിക ഉണ്ടായതെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ബോര്‍ഡ് കടന്നു പോകുന്നത് എന്നും നിയമസഭാ രേഖ വ്യക്തമാക്കുന്നു.

രാജ്യത്ത് കേരളത്തില്‍ മാത്രമാണ് ഈ പ്രതിസന്ധി ഉള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു. സെസ് പിരിവ് തദ്ദേശ സ്വയംഭരണ വകുപ്പിനെ ഏല്‍പ്പിച്ചാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകുമെന്നും അവര്‍ പറയുന്നു. ഓണക്കാലത്തെങ്കിലും പെൻഷൻ തുക ലഭിക്കുമെന്നായിരുന്നു തൊഴിലാളികളുടെ പ്രതീക്ഷ. പെൻഷൻ കൂടാതെ ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്കുള്ള ചികിത്സാ ധനസഹായവും പ്രസവാനുകൂല്യങ്ങളും വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !