രണ്ട് പെണ്മക്കളെ മെലറ്റോണിൻ കലര്‍ത്തിയ ഗമ്മി ബിയറുകള് ഉപയോഗിച്ച് മയക്കി കൊലപ്പെടുത്തിയ കേസില്‍ വടക്കൻ വിര്‍ജീനിയയിലെ അമ്മയ്ക്ക് 78 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി.
രണ്ട് പെണ്മക്കളെയും വെറോണിക്ക തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. 911 എന്ന നമ്പറില്‍ വിളിച്ച് തന്റെ അമ്മ വെടിവെച്ചിട്ടുണ്ടെന്ന് ഷാരോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. ബിയറില്‍ ഗുളിക നല്കി യുവതി മക്കളെ ഇരുവരെയും മയക്കി കിടത്തുകയായിരുന്നു ആദ്യം ചെയ്തത്. ശേഷം ഉറക്കത്തില്‍ ഇരുവരെയും വെടിയുതിര്‍ക്കുകയായിരുന്നു. ഷാരോണ്‍ മാത്രം ഞെട്ടിയെഴുന്നേറ്റ്, 911 ലേക്ക് വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. ശേഷമാണ് പെണ്‍കുട്ടി മരണപ്പെട്ടത്.
വെള്ളിയാഴ്ച ശിക്ഷിക്കപ്പെടുന്നതിന് മുൻപ്, യംഗ്ബ്ലഡ് തന്റെ പെണ്മക്കളെക്കുറിച്ചും അവരെ വളര്‍ത്തിയെടുക്കാൻ താൻ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും തുറന്നു സംസാരിച്ചു. രണ്ട് കൊലപാതക ശിക്ഷകള്‍ തുടര്‍ച്ചയായി നടപ്പാക്കുന്നതിനു പകരം ഒരേസമയം നടപ്പാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ശിക്ഷ 78 വര്‍ഷത്തില്‍ നിന്ന് 42 വര്‍ഷമായി കുറയ്ക്കും. ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി റാണ്ടി ബെല്ലോസ് ജൂറിയുടെ ശുപാര്‍ശ കുറയ്ക്കാൻ ഒരു കാരണവും കണ്ടില്ലെന്ന് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.