കൊച്ചി: കേരള ബി ജെ പിക്ക് വിചാരിച്ചത് പോലെ റിസള്‍ട്ട് ഉണ്ടാകുന്നില്ല എന്ന കാര്യം ശരിയാണ് എന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ കെ സുരേന്ദ്രന്.
ആവശ്യത്തിന് പരിഗണന കേരളത്തിന് കേന്ദ്ര നേതൃത്വത്തില്‍ നിന്ന് കിട്ടിയിട്ടുണ്ട്. അല്‍ഫോണ്‍സ് കണ്ണന്താനത്തിനും മുരളീധരനും കേന്ദ്രമന്ത്രിസ്ഥാനം കൊടുത്തു. പിടി ഉഷയ്ക്കും സുരേഷ് ഗോപിക്കും അര്‍ഹമായ സ്ഥാനം കൊടുത്തിട്ടുണ്ട് എന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. സുരേഷ് ഗോപിയുമായി തനിക്ക് യാതൊരു വിധ പ്രശ്നവുമില്ല. അതെല്ലാം മാധ്യമങ്ങളുടെ പ്രചരണമാണ് .
സുരേഷ് ഗോപിക്ക് സംസ്ഥാന നേതൃത്വവുമായി യാതൊരു പരാതിയുമില്ല. സുരേഷ് ഗോപിയുടെ പേരില്‍ തനിക്ക് എതിരെ മാധ്യമവേട്ട നടക്കുകയാണ്. സുരേഷ് ഗോപി പാര്‍ട്ടിക്ക് ഹിതകരമല്ലാത്ത ഒരു കാര്യവും പറയില്ല. എന്നെ പ്രതിക്കൂട്ടിലാക്കുന്ന ഒരു നിലപാടും സുരേഷ് ഗോപിക്കില്ല. നെഗറ്റീവ് ആയി പ്രചരണം നടത്തുന്നത് ചിലരുടെ മാനസികാവസ്ഥയാണ്,' സുരേന്ദ്രന് പറഞ്ഞു.
ബി ജെ പി സംസ്ഥാന പ്രസിഡന്റിനെ മാധ്യമങ്ങള്‍ എത്രയോ തവണ മാറ്റിയിട്ടുണ്ട് എന്നും സുരേഷ് ഗോപി പുനസംഘടനയില്‍ കേന്ദ്രമന്ത്രിയാകും എന്ന് പറഞ്ഞ് വലിയ വാര്‍ത്ത കൊടുത്തത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതുണ്ടാക്കുന്ന പ്രചരണം എന്താണ്. കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍ സുരേന്ദ്രനും മുരളീധരനും സുരേഷ് ഗോപിയുടെ സാധ്യത തള്ളിക്കളഞ്ഞു എന്നാണ് വരിക എന്നും സുരേന്ദ്രന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.