ന്യൂഡൽഹി;രാജ്യസുരക്ഷ മുൻനിർത്തി വാട്സാപ് പോലെയുള്ള ഇന്റർനെറ്റ് സേവനങ്ങളിലെ കോളുകളും മെസേജുകളും പ്രത്യേക സാഹചര്യങ്ങളിൽ നിയമപരമായി നിരീക്ഷിക്കാനടക്കം വ്യവസ്ഥ വേണമെന്ന് ടെലികോം കമ്പനികൾ ആവശ്യപ്പെട്ടു.
ടെലികോം കമ്പനികൾക്കു സമാനമായ നിയന്ത്രണങ്ങൾ ഇന്റർനെറ്റ് അധിഷ്ഠിത കോളിങ്, മെസേജിങ് സേവനങ്ങൾക്കും ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന വിഷയത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നടത്തുന്ന കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.
റിലയൻസ് ജിയോ,എയർടെൽ, വോഡഫോൺ–ഐഡിയ,ബിഎസ്എൻഎൽ തുടങ്ങിയ കമ്പനികളാണ് തങ്ങൾക്കുള്ള എല്ലാ നിയന്ത്രണങ്ങളും ടെക് കമ്പനികൾക്കും (ഒടിടി ആശയവിനിമയ സംവിധാനങ്ങൾ) വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.നിലവിൽ ടെലികോം നെറ്റ്‍വർക് വഴിയുള്ള കോളുകളും മെസേജുകളും സർക്കാരിന് നിരീക്ഷിക്കാമെന്ന് വ്യവസ്ഥയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.