പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു, സി പി എം നേതാവ് കസ്റ്റഡിയില്‍,

കൊച്ചി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെച്ചൊല്ലി നടന്ന തര്‍ക്കത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കൊച്ചി കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടൻ ജോണ്‍സനാണ് വെട്ടേറ്റത്.

സി പി എം പൊതിയക്കര ബ്രാഞ്ച് സെക്രട്ടറി കുന്നേക്കാടൻ ദേവസിയാണ് ആക്രമിച്ചതെന്ന് പരിക്കേറ്റയാള്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് ദേവസിയെ കസ്റ്റഡിയിലെടുത്തു. തലയ്ക്ക് പരിക്കേറ്റ ജോണ്‍സനെ അങ്കമാലി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പൊതിയക്കരയില്‍ വച്ചാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പിലെ ഭൂരിപക്ഷവുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് രാവിലെ ആക്രമണമുണ്ടായത്. 

ബെെക്കിലെത്തിയ മൂന്നംഗസംഘമാണ് ജോണ്‍സനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആറുമണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ജോണ്‍സണ്‍ ലോറി ഡ്രൈവറാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !