തൃശൂർ ;വന്യത നിറഞ്ഞ നൃത്തച്ചുവടുകളുമായി ചിലമ്പണിഞ്ഞ പുലികൾ തൃശൂർ നഗരത്തിൽ. പുലിച്ചായം ദേഹത്തണിയുന്നതോടെ സാക്ഷാൽ പുലികളാവുകയാണ് വേഷക്കാർ.
പുലിത്താളം മുറുകുമ്പോൾ മനസ്സിലും ശരീരത്തിലും പുലിയുടെ വീര്യം നിറയും. സീതാറാം മിൽ ദേശം, വിയ്യൂർ സെന്റർ, കാനാട്ടുകര, ശക്തൻ, അയ്യന്തോൾ എന്നീ 5 സംഘങ്ങളാണ് പുലികളുമായി രംഗത്തിറങ്ങിയത്. ചുവടു വയ്ക്കാൻ ഇക്കുറി പെൺപുലികൾ കളത്തിലിറങ്ങുമോ എന്ന കാര്യത്തിൽ ആദ്യവസാനം അനിശ്ചിതത്വം നിലനിന്നിരുന്നു. ചിലർ പെൺപുലികളെ ഇറക്കാൻ ശ്രമവും നടത്തി.
അവസാന നിമിഷത്തിലാണെങ്കിലും ടീമിൽ പെൺപുലിയാട്ടം ഉറപ്പിച്ചിരിക്കുകയാണ് പൂങ്കുന്നത്തു നിന്ന് ഇറങ്ങുന്ന സീതാറാം മിൽ ദേശം. പെൺപുലിയാകാൻ അവസരം കിട്ടുന്നില്ലെന്നു കലക്ടറെ പരാതി അറിയിച്ച തളിക്കുളം സ്വദേശി താരയും ചാലക്കുടി സ്വദേശിയും മോഡലുമായ നിമിഷ ബിജോയും ആണ് സീതാറാം മിൽ ദേശത്തിനൊപ്പം ചുവടുവയ്ക്കുന്നത്. 2019ൽ വിയ്യൂർ പുലിക്കളി സംഘത്തിനൊപ്പം താര പെൺപുലി വേഷം കെട്ടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.