ചെന്നൈ: നാലാം വാരത്തിലും തിയറ്ററുകള്‍ നിറയ്ക്കുകയാണ് രജനീകാന്തിന്റെ ജയിലര്‍. ഇതിനോടകം 500 കോടിക്ക് മേലെ കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.
സിനിമയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലത്തിനു പിന്നാലെ ചിത്രത്തിന്റെ ലാഭവിഹിതമാണ് നിര്‍മാതാവ് കലാനിധി മാരന് സൂപ്പര്‍താരത്തിന് സമ്മാനിച്ചത്. സണ്‍ പിക്ചേഴ്സ് മേധാവി കലാനിധി മാരന് രജനിയുടെ ചെന്നൈയിലെ വസതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ആദരിച്ച് ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറിയത്. എത്രയാണ് ചെക്കിനെ തുക എന്ന് വ്യക്തമല്ലെങ്കിലും 20 കോടിക്ക് മുകളിലെന്നാണ് തമിഴ് മാധ്യമങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ജയിലറിന്റെ ചരിത്രപരമായ വിജയം ആഘോഷിച്ചു എന്നു പറഞ്ഞുകൊണ്ട് സണ്‍ പികിചേഴ്സ് തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 100 കോടിക്ക് മുകളിലാണ് നേരത്തെ രജനീകാന്ത് പ്രതിഫലമായി വാങ്ങിയിരുന്നത്. എന്നാല്‍ ചിത്രങ്ങള്‍ തിയറ്ററില്‍ വൻ കളക്ഷൻ വാങ്ങാൻ സാധിക്കാതെ ഇരുന്നതോടെ പ്രതിഫലവും താരം കുറച്ചിരുന്നു.
60 കോടിക്ക് മുകളിലായിരുന്നു താരത്തിന്റെ പ്രതിഫലമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സണ്‍ പിക്ചേര്‍സ് തന്നെ നിര്‍മ്മിച്ച രജനി ചിത്രം അണ്ണാത്തെ നല്ല രീതിയില്‍ ഓടിയിരുന്നില്ല. പ്രതിഫലത്തിനു പുറമേ ജയിലര്‍ ചെയ്യുമ്ബോള്‍ പ്രൊഫിറ്റ് ഷെയറിംഗ് കരാറും രജനി സണ്‍ പിക്ചേര്‍സുമായി ഒപ്പിട്ടിരുന്നു എന്നാണ് വിവരം.
നെല്സൻ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈഗര്‍ മുത്തു പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തിയത്. വില്ലനായി എത്തിയ വിനായകനും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 525 കോടിയാണെന്ന് 25ന് പങ്കുവച്ച കുറിപ്പിലൂടെ നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. 600 കോടിക്ക് മേല്‍ കളക്ഷൻ നേടുമെന്നാണ് പ്രവചനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.