എയർഹോസ്റ്റസിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ചു

മുംബൈ:എയർഹോസ്റ്റസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അന്ധേരിയിലെ ലോക്കപ്പിൽ പാന്റ്‌സ് ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയിൽ. മുംബൈയിലെ മരോൾ ഏരിയയിലെ ഫ്ലാറ്റിൽ 23 കാരിയായ എയർഹോസ്റ്റസിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വിക്രം അത്വാളിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഛത്തീസ്ഗഢ് സ്വദേശിയായ രൂപാൽ ഓഗ്രേയാണ് ഫ്ലാറ്റിനുള്ളിൽ കൊലചെയ്യപ്പെട്ടത്. എയർ ഇന്ത്യയിൽ പരിശീലനത്തിനായി ഏപ്രിലിൽ മുംബൈയിൽ എത്തിയതായിരുന്നു രൂപാൽ. മരോളിലെ കൃഷൻലാൽ മർവ മാർഗിലെ എൻജി കോംപ്ലക്സിലെ ഫ്ലാറ്റിൽ ഞായറാഴ്ച രാത്രി മൃതദേഹം കണ്ടെത്തി 12 മണിക്കൂറിനുള്ളിൽ ഓഗ്രേയുടെ റെസിഡൻഷ്യൽ സൊസൈറ്റിയുടെ മാലിന്യ ശേഖരണ ജീവനക്കാരനായ 40 കാരനായ വിക്രം അത്വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കേസ് അന്വേഷണത്തിൽ യുവതി അവളുടെ സഹോദരിക്കും കാമുകനുമൊപ്പം ഫ്‌ളാറ്റിൽ താമസിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ സഹോദരിയും കാമുകനും എട്ട് ദിവസം മുമ്പ് നാട്ടിലേക്ക് പോയി. അതിനിടെയാണ് യുവതിയെ കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. 

വീട്ടുകാർ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിലാണ് രൂപാലിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.യുവതി താമസിച്ചിരുന്ന റസിഡൻഷ്യൽ സൊസൈറ്റിയിൽ കഴിഞ്ഞ ഒരു വർഷമായി പ്രതി വീട്ടുജോലി ചെയ്തു വരികയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !