ഡൽഹി;ജി 20 സമ്മേളനത്തിന് രാജ്യ തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. വിവിധ മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വ്യക്തമാക്കുന്ന ഒരു പ്രദര്‍ശനവേദിയും ജി20 സമ്മേളനത്തോട് അനുബന്ധിച്ച് ഒരുക്കുന്നുന്നുണ്ട്.
സമ്മേളനത്തിന് എത്തുന്ന ലോകനേതാക്കള്‍ക്കും അവരെ അനുഗമിക്കുന്ന പ്രിതിനിധികള്‍ക്കും മറ്റും ഈ പ്രദര്‍ശന വേദി സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യമുണ്ട്. സാങ്കേതികവിദ്യയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വിശദമാക്കുന്ന ഒരു പവലിയനും ഈ പ്രദര്‍ശനശാലയില്‍ ഉണ്ടാകും. ആധാര്‍, യുപിഐ എന്നിവയ്ക്ക് പുറമെ ഏറ്റവും പുതിയ നേട്ടമായ ഗീത (GITA) ആപ്ലിക്കേഷനും ഇവിടെ അവതരിപ്പിക്കും.ന്യൂഡല്‍ഹിയിലെ ജി 20 സമ്മേളനം നടക്കുന്ന പ്രഗതി മൈദാനില്‍ ഒരുക്കിയിരിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ എക്സ്പീരിയന്‍സ് വിഭാഗത്തിലാണ് ഗീത ആപ്ലിക്കേഷന്റെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഇവിടെയെത്തുന്നവര്‍ക്ക് ഭഗവദ്ഗീതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ജീവതത്തിലെ ആഴമേറിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടാന്‍ കഴിയുമെന്ന് ഐടി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ജീവിതവുമായി ചുറ്റിപ്പറ്റി നില്ക്കുന്ന ചോദ്യങ്ങള്‍ക്ക് ‘ആസ്ക് ഗീത’ ആപ്ലിക്കേഷനിലൂടെ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിയും എന്നും അദ്ദേഹം വ്യക്തമാക്കി.
വില്പ്പനക്കാരന്, ഉപഭോക്താവ്, നെറ്റ് വര്‍ക്ക് ദാതാക്കള്‍ എന്നിവരെ ഒന്നിച്ച് ചേര്‍ത്തുള്ള ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് അഥവാ ഒഎന്ഡിസിയെക്കുറിച്ചും ഇവിടെയെത്തുന്നവര്‍ക്ക് മനസ്സിലാക്കാനാകും.
2014 മുതല്‍ ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യ(ഡിജിറ്റല്‍ ഇന്ത്യ) കൈവരിച്ച പ്രധാന നേട്ടങ്ങള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കുന്ന വലിയ പ്രദര്‍ശന വേദിയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ, ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ (ഡിപിഐ) പ്രധാനപ്പെട്ട നിയമങ്ങളും ഡിജിറ്റല്‍ ട്രീ എക്സിബിറ്റിലെ സാങ്കേതികവിദ്യാ മുന്നേറ്റങ്ങളും അനുഭവിച്ചറിയുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി.
ജി 20 സമ്മേളനത്തെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അറിയുന്നതിന്, ജി 20 ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനും ഒരുക്കിയിട്ടുണ്ട്. ജി 20 ഇന്ത്യയിലെ പരിപാടികള്‍ സംബന്ധിച്ച കലണ്ടറും, വിര്‍ച്വര്‍ ടൂര്‍ നടത്താനുള്ള അവസരവുമെല്ലാം ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.