കോട്ടയം:കേന്ദ്ര സർക്കാരിന്റെ വികസനം അടക്കമുള്ള വിഷയങ്ങളുയർത്തി വൻ പ്രചാരണം നടത്തിയിട്ടും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേടാനായത് 6,558 വോട്ടുകള്‍ മാത്രം. ബിജെപി 2021-ല്‍ നേടിയതിനേക്കാള്‍ 5136 വോട്ടിന്റെ കുറവാണ് ഇത്തവണയുണ്ടായത്.
വോട്ട് ശതമാനം 8.87ല്‍ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി.ഇതോടെ ഉപതിരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോള്‍ ചെയ്ത വോട്ടിന്റെ 16.7% വോട്ടുകള്‍ നേടാന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പുതുപ്പള്ളി അവികസിത മണ്ഡലമാണെന്ന ആരോപണം ഉയര്‍ത്തിയത്. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷന്‍കൂടിയായ ലിജിന്‍ ലാല്‍ ആയിരുന്നു പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി.
ഇടത് വലതുമുന്നണികള്‍ക്കെതിരായിട്ടുള്ള രാഷ്ട്രീയ പോരാട്ടമായിട്ടാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ബിജെപി കാണുന്നതെന്ന് ലിജിന്‍ ലാല്‍ പ്രതികരിച്ചിരുന്നു.രാഷ്ട്രീയപരമായിരിക്കും പ്രചാരണം.വ്യക്തികളെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ബി.ജെ.പി മുന്നോട്ട് കൊണ്ടുപോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മണ്ഡലത്തിന് പുറത്തു നിന്നും പ്രവർത്തകരെ എത്തിച്ച് വൻ പ്രചാരണ പരിപാടികൾ നടത്തിയിട്ടും മണ്ഡലത്തിലെ ബിജെപി പ്രവർത്തകർ പോലും ബിജെപി ജില്ലാ പ്രസിഡണ്ട് കൂടിയായ ലിജിന് ഓട്ട് ചെയ്തില്ല. ദേശീയ തലത്തിൽ ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം കരസ്ഥമാക്കിയപ്പോഴും പുതുപ്പള്ളി പാർട്ടിക്ക് ദേശീയ തലത്തിൽ തന്നെ നാണക്കേട് ഉണ്ടാക്കി.
മൂവായിരത്തോളം ബിജെപി സംഘപരിവാർ നേതാക്കൾ മണ്ഡലത്തിൽ ഉണ്ടായിട്ടും ആരുടേയും കുടുംബാംഗങ്ങൾ പോലും ലിജിന് ഓട്ട് ചെയ്തില്ല. കര്യക്ഷമതയില്ലാത്ത നേതാക്കളും'സ്ഥാനാർത്ഥിക്ക് ജനങ്ങളുടെയും പ്രവർത്തകരുടെയും ഇടയിൽ സ്വീകാര്യത ഇല്ലാത്തതും ജില്ലയിൽ തന്നെ പാർട്ടിയെ ഇരുപതു വർഷം പിന്നിലേക്ക് കൊണ്ടുപോയെന്ന് ബിജെപി വൃത്തങ്ങൾ ഡെയ്ലി മലയാളി ന്യുസിനോട് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.