ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും ആരോഗ്യകരമായ ജീവിതശൈലി തുടരുന്നവരുമെല്ലാം തങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കി മാറ്റിയ പാനീയമാണ് ഗ്രീൻ ടീ.
കാരണം ഇത് നമ്മുടെ ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ നല്കുന്നു. എന്ന് കരുതി ഇത് നിത്യവും അമിത അളവില്‍ കഴിക്കുന്നത് നമ്മുടെ ശരീരത്തെ പ്രതികൂലമായി ആണ് ബാധിക്കുന്നത്. പൊതുവില്‍ ഏതൊരു കാര്യവും അമിതമായി കഴിക്കുന്നത് നമ്മുടെ ശരീരത്തിന് അത്ര നല്ലതല്ല.ഗ്രീൻ ടീയുടെ ഗുണങ്ങളെക്കുറിച്ച് പറയുമ്പോള്‍, ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായി ഇതിനെ കണക്കാക്കപ്പെടുന്നു. ഗ്രീൻ ടീയുടെ ഉപയോഗം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. വയറിന്റെയും അരക്കെട്ടിന്റെയും കൊഴുപ്പ് അലിയിക്കാൻ എളുപ്പമാണ്. അതേ സമയം ക്യാൻസറില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.
എന്നാല്‍ ഗ്രീൻടീ അമിതമായി കഴിച്ച് ചിലര്‍ക്ക് കരള്‍ പ്രശ്നങ്ങളുണ്ടാകുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകള്‍, പ്രത്യേകിച്ച് EGCG (epigallocatechin gallate) കരളിനെ ബാധിക്കും. ഈ അവയവവുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവര്‍ക്ക് ഗ്രീൻ ടീ ദോഷകരമാണ്.
പ്രതിദിനം 2 കപ്പ് ഗ്രീൻ ടീ മതി, വര്‍ദ്ധിച്ചുവരുന്ന ഭാരം കുറയ്ക്കാൻ, ഇതില്‍ കൂടുതല്‍ കുടിക്കരുത്. ഒരു ഡോക്ടറുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ ഇതും നിങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവു. അല്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അല്പം ശ്രദ്ധിച്ചാല്‍ വലിയ രോഗങ്ങളെ തടയാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.