കോട്ടയം:ഉമ്മൻചാണ്ടിസാർ കേരളത്തിൽ നടപ്പാക്കിയ കരുതലിന്റെയും കാരുണ്യത്തിന്റെയും പ്രതിഫലനമാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന്റെ മുഖ്യ ഘടകമായതെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ ദുർഭരണത്തിനും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെയുള്ള ജനവിധി കൂടിയാണ് പുതുപ്പള്ളിയിൽ ഉണ്ടായിരിക്കുന്നതെന്നും,ഉമ്മൻചാണ്ടി ജീവിച്ചിരുന്നപ്പോൾ സ്ത്രീ വിഷയത്തിൽ വേട്ടയാടുകയും, അദ്ദേഹത്തെ കല്ലെറിയുകയും ചെയ്തശേഷം അദ്ദേഹത്തിന്റെ മക്കളെയും അപമാനിച്ചതിന് പുതുപ്പള്ളിയിലെ ജനാധിപത്യ വിശ്വാസികളുടെ താക്കീതാണ് തിരഞ്ഞെടുപ്പ് ഭലം എന്നും ,
53 വർഷം പുതുപ്പള്ളിയെ നെഞ്ചോട് ചേർത്ത് പിടിച്ച ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ വികസനം ഏർപ്പെടുത്തിയില്ല എന്ന ഇടതുപക്ഷത്തിന്റെ വ്യാജ പ്രചരണത്തെ പുതുപ്പള്ളിയിലെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ പുച്ഛിച്ചു തള്ളിയെന്നും സജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.