പാലാ:തിരഞ്ഞെടുപ്പ് പ്രവചനത്തില്‍ താരമായി മാണി സി.കാപ്പന് എം.എല്‍.എ. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം ഭൂരിപക്ഷം 15,000 വോട്ടെന്ന് പ്രവചിച്ചത് ഫലിച്ചു. പിന്നീട് തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസിന്റെ ഭൂരിപക്ഷം 25000-ല്‍ കുറയാതെ എന്ന് പൊതുസമ്മേളനത്തില്‍ പറഞ്ഞു.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 30000-ല്‍ കൂടുതലായിരിക്കുമെന്ന് പ്രചാരണത്തിന്റെ തുടക്കത്തില്‍ കാപ്പന് സമ്മേളനത്തില്‍ പറഞ്ഞു. വോട്ടെടുപ്പിന് മുമ്പായി മണര്‍കാട് നടന്ന പൊതുസമ്മേളനത്തില്‍ കാപ്പന് അത് തിരുത്തി. 35,000-നും 40,000-നും ഇടയിലാകും ഭൂരിപക്ഷമെന്ന്. പ്രവചനം ഏറെക്കുറേ ശരിയാകുകയും ചെയ്തു.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ യു.ഡി.എഫിന് സംസ്ഥാനത്ത് 105 സീറ്റുകള്‍ കിട്ടുമെന്നാണ് കാപ്പന്റെ പുതിയ പ്രവചനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.