തിരുവനന്തപുരം:ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും 5000 സൗജന്യ കണക്ഷൻ പോലും തികയ്ക്കാനാകാതെ കെ ഫോണ്‍.
14000 ബിപിഎല്‍ കുടുംബങ്ങളിലേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ 4300 ഓളം വീട്ടിലേക്ക് മാത്രമാണ് ഇത് വരെ എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക പ്രതിസന്ധിയും കെ ഫോണ്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുന്നതായാണ് വിവരം.രണ്ടാം ഘട്ടത്തില്‍ രണ്ടര ലക്ഷം കണക്ഷൻ. നിയോജക മണ്ഡലത്തില്‍ നിന്ന് 2000 പേരെ വച്ച് അടുത്ത ഉപഭോക്തൃപട്ടിക, മാര്‍ച്ച് മാസത്തിനകം 60000 ആദിവാസി കുടുംബങ്ങളില്‍ കൂടെ ഇന്റര്‍നെറ്റ് , 10000 സൗജന്യ കണക്ഷനും 10000 വാണിജ്യ കണക്ഷനും ഈ മാസം തന്നെ തുടങ്ങി വൻ പ്രഖ്യാപനങ്ങളായിരുന്നു ഉണ്ടായിരുന്നത്. പക്ഷേകൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും 14000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ നല്‍കാനുള്ള നടപടികള്‍ പോലും ഇഴയുകയാണ്.
തദ്ദേശ ഭരണ വകുപ്പ് നല്കിയ ഗുണഭോക്ത പട്ടികയിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാൻ പോലും ഇതുവരെ സംവിധാനമായില്ലെന്നാണ് വിവരം. ഇതിനിടെയാണ് സാമ്ബത്തിക ബാധ്യത. വാര്‍ഷിക പരിപാലന തുക ഒഴിച്ച് 1168 കോടി മുടക്കിയാണ് കെ ഫോണ്‍ വിഭാവനം ചെയ്തത്. ബെല്‍ കണ്‍സോര്‍ഷ്യം മുടക്കിയ 950 കോടിയില്‍ 550 കോടി മാത്രമാണ് ഇത് വരെ അനുവദിച്ചത്.
മുപ്പത് ശതമാനം തുക സര്‍ക്കാര്‍ മുടക്കിയാലെ ബാക്കി കിഫ്ബി വിഹിതം ലഭിക്കു എന്നിരിക്കെ അതും പ്രതിസന്ധിയിലാണ്. അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ പെടുത്തി കെ ഫോണിന് അനുവദിച്ച 85 കോടി കേന്ദ്ര വിഹിതത്തിലും മുഴുവൻ തുക സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിട്ടില്ലെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.