അമിനി:അമിനി ദ്വീപ് ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രഥമ ഗോൾഡൻ ബേബി ലീഗ് ഫുട്ബോൾ ടൂർണമെൻറ് കിരീടം അണിഞ്ഞ് ഏറ്റത്താർ ബോയ്സ്.
ഫൈനൽ മത്സരത്തിൽ അലിയാർ കിഡ്സിനെയാണ് ഏറ്റത്താർ ബോയ്സ് പരാജയപ്പെടുത്തിയത്.ഗോൾഡൻ ബേബി ലീഗിലെ മികച്ച കളിക്കാരനുള്ള അവാർഡിന് ഏറ്റത്താർ ബോയ്സിലെ സൽമാനുൽ ഫാരിസ് അർഹനായി.
അമിനി ദ്വീപിലെ ഫുട്ബോൾ മേഖലയിൽ ഗ്രാസ് റൂട്ട് ലെവൽ കായിക വികസനം ലക്ഷ്യമിട്ട് അമിനി ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിച്ച പ്രസ്തുത ബേബി ലീഗ് മികച്ച സംഘാടക മികവുകൊണ്ട് പ്രശംസ നേടി.
ഇത്തരം ടൂർണമെന്റുകൾ വഴി മികച്ച പ്രതിഭകളെ കണ്ടെത്തുവാനും അവരിലെ കഴിവുകൾ പരിപോഷിപ്പിക്കുവാനും സാധിക്കും എന്നതിൽ സംശയമില്ലെന്നും ഇനിയും ഇത്തരം പദ്ധതികളുമായി മുന്നോട്ടു പോകുമെന്നും അമിനി ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.