ഈരാറ്റുപേട്ട;വിവാദമായ സോളാർ കേസിലെ മുഖ്യപ്രതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്താൻ ഇപ്പോഴത്തെ ഭരണമുന്നണിയിലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ പരാതിക്കാരിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് സി. ബി. ഐ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുകയാണെന്ന് പി സി ജോർജ്.
ലൈംഗിക പീഡന കേസിൽ ശ്രീ. ഉമ്മൻചാണ്ടിയെ ഉൾപ്പെടുത്തുന്നതിന് നടന്ന ഗൂഢാലോചനയിൽ നിയമസഭ സമാജികനായിരുന്ന എന്നെക്കൂടി പങ്കാളിയാക്കുന്നതിന് പരാതിക്കാരി ശ്രമിക്കുകയും ശ്രീ ഉമ്മൻചാണ്ടിക്കെതിരെ ആയി മൊഴി നൽകുന്നതിന് എന്നോട് ആവശ്യപ്പെടുകയും , അത് സംബന്ധിച്ച് ഒരു കത്ത് പരാതിക്കാരി എനിക്ക് എഴുതി നൽകുകയും ചെയ്‌തെന്ന് പി സി ജോർജ് പറഞ്ഞു.
എന്നാൽ സത്യാവസ്ഥ ബോധ്യപ്പെട്ട താൻ അതിന് തയ്യാറായില്ലെന്നും അതിനെ തുടർന്ന് പരാതിക്കാരി മറ്റുള്ളവരും ആയി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തി കളവായി എനിക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച് പരാതി നൽകുകയും എനിക്കെതിരായി തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ ക്രൈം 661/2022 നമ്പറായി സെക്ഷൻ 354, 354 എ ഐപിസി പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അകാരണമായി എന്നെ അറസ്റ്റ് ചെയ്‌തെന്നു ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു.
പരാതിക്കാരി ശ്രീ ഉമ്മൻചാണ്ടിക്കെതിരായി ഉന്നയിച്ച ലൈംഗിക പീഡന പരാതി ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും താൻ അതിന് കൂട്ടുനിൽക്കാത്തതിനാൽ എനിക്കെതിരെ കളവായി ലൈംഗിക പീഡനം പരാതി ഉന്നച്ചിട്ടുള്ളതാണെന്നും വ്യക്തമായ സാഹചര്യത്തിൽ ഉമ്മൻചാണ്ടിക്കെതിരായി കളവായി ലൈംഗിക പീഡന പരാതി ഉന്നയിക്കുന്നതിന് ഗൂഢാലോചന നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്നും-
യാതൊരടിസ്ഥാനവുമില്ലാതെ തനിക്കെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് ജിസ്റ്റർ ചെയ്ത കേസ് അവസാനിപ്പിക്കണമെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ പി സി ജോർജ് ആവശ്യപെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.