ഹാങ്ചൗ; 2023 ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍വേട്ട തുടര്‍ന്ന് ഇന്ത്യ. തിങ്കളാഴ്ച അഞ്ച് മെഡല്‍ കൂടി നേടിയതോടെ ആകെ മെഡല്‍ നേട്ടം പത്തായി. നേരത്തേ ആദ്യ ദിനത്തില്‍ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. തിങ്കളാഴ്ച കൂടുതല്‍ മെഡലുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഷൂട്ടിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ ഏഷ്യന്‍ ഗെയിംസിലെ ആദ്യ സ്വര്‍ണവും നേടി.ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യ കരസ്ഥമാക്കിയത്. തിങ്കളാഴ്ച ഒരു സ്വര്‍ണവും നാല് വെങ്കലവുമാണ് നേടിയത്.
ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. 10മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്. പുരുഷന്മാരുടെ 10മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ എശ്വര്യ തോമര്‍ വെങ്കലം നേടി. 228.8 പോയന്റുകള്‍ നേടിയാണ് താരത്തിന്റെ മെഡല്‍നേട്ടം.
പുരുഷന്മാരുടെ 25 മീറ്റര്‍ റാപിഡ് ഫയര്‍ പിസ്റ്റള്‍ ടീമിനത്തിലും ഇന്ത്യ വെങ്കലം നേടി. വിജയ്വീര് സിദ്ധു, അനീഷ്, ആദര്‍ശ് സിങ് എന്നിവരടങ്ങുന്ന ടീമാണ് വെങ്കലം നേടിയത്.റോവിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യ തിങ്കളാഴ്ച രണ്ട് വെങ്കലം നേടി. മെന്‍സ് കോക്സ്ലെസ്സ് ഫോര്‍, മെന്‍സ് ക്വാഡ്രപ്പിള്‍ സ്കള്‍സ് വിഭാഗങ്ങളിലാണ് മെഡല്‍ സ്വന്തമാക്കിയത്. റോവിങ്ങില്‍ ആകെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.