തൃശ്ശൂര്‍:കരുവന്നൂരില്‍ലെ വ്യാപക കൈക്കൂലിയും ദുരൂഹമരണങ്ങളും വ്യക്തമായതോടെ അന്വേഷണത്തിന് സിബിഐ എത്താൻ സാധ്യതയേറി.
കൂടുതല്‍ കൈക്കൂലി വാങ്ങിയതിന് നടപടിയെടുക്കാനാകില്ല. മിക്ക ബാങ്കുകളിലും ഉന്നത ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങിയത് കണ്ടെത്തിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ മാനേജര്‍ ബിജു കരീം, അക്കൗണ്ടന്റ് സികെ ജില്‍സ് എന്നിവര്‍ വായ്പാത്തട്ടിപ്പിലൂടെ കോടികള്‍ സമ്പാദിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ ഇഡി അറസ്റ്റ് ചെയ്തില്ല. കരുവന്നൂര്‍ ബാങ്കിലൂടെ കള്ളപ്പണ ഇടപാട് നടത്തിയ വെളപ്പായ സതീശൻ, പിപി കിരണ്‍ എന്നിവരെ മാത്രമാണ് അറസ്റ്റു ചെയ്തത്. ഈ ഇടപാടുകള്‍ക്ക് രേഖകളുള്ളതിനാലാണ് ഇവര്‍ പിടിക്കപ്പെട്ടത്. കരുവന്നൂര്‍ ബാങ്കില്‍ 2011-ല്‍ തുടങ്ങിയ തട്ടിപ്പ് 2020 വരെ പുറത്തുവരാതിരുന്നതിന്റെ പിന്നില്‍ സഹകരണ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ട്.
കരുവന്നൂരിലെ തട്ടിപ്പ് പാര്‍ട്ടിയെ അറിയിച്ച പ്രവര്‍ത്തകനായ രാജീവിനെ 1998 ഡിസംബര്‍ ആറിന് മാടായിക്കോണത്തെ ട്രാൻസ്ഫോര്‍മറിന് സമീപം കത്തിക്കരിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കേസ് പോലീസ് എഴുതിത്തള്ളി. അയ്യന്തോള്‍ ബാങ്കില്‍ ജീവനക്കാരനായിരുന്ന വാടാനപ്പള്ളി സ്വദേശി ശിവലാലിനെ 12 വര്‍ഷം മുൻപ് ദുരൂഹ സാഹചര്യത്തില്‍ കാണാതായതാണ്.
കരുവന്നൂര്‍ തട്ടിപ്പില്‍ സി.ബി.െഎ. അന്വേഷണം ആവശ്യപ്പെട്ട് ആദ്യപരാതിക്കാരനായ എംവി സുരേഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണവിധേയമായ എല്ലാ ബാങ്കുകളിലേയും കൈക്കൂലി ഉള്‍പ്പടെയുള്ള അഴിമതികളും ദുരൂഹമരണവും കാണാതാകലും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.