രോഗപ്രതിരോധശേഷി കൂട്ടാൻ ഇവ കഴിക്കാം,

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കൊപ്പം രോഗങ്ങള്‍ വരാനുള്ള സാധ്യതയും വളരെക്കൂടുതലാണ്. അതിനാല്‍ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടൊരു കാര്യമാണ്.

രോഗപ്രതിരോധശേഷി കൂട്ടാൻ ആരോഗ്യകരമായ ഭക്ഷണക്രമം പിൻതുടരേണ്ടതുണ്ട്.രോഗ പ്രതിരോധശേഷി കൂട്ടാൻ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

നെല്ലിക്ക കഴിക്കുന്നത് പതിവാക്കാം. വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ നെല്ലിക്ക രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ വലിയ ഗുണം ചെയ്യും.

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളും കഴിക്കുന്നത് ശീലമാക്കാം, ഇവയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു.

ബദാം, കശുവണ്ടി, പിസ്ത, വാല്‍നട്സ് തുടങ്ങിയവയില്‍ വിറ്റാമിനുകളും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയും പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കും.

ഭക്ഷണത്തില്‍ ബട്ടര്‍ മില്‍ക്ക് ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. കിവിപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യും.

നമ്മുടെ ഭക്ഷണത്തില്‍ പതിവായുള്ള വെളുത്തുള്ളിയും രോഗപ്രതിരോധ ശേഷി കൂട്ടുന്ന ഒന്നാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !