കോട്ടയം;പാലാ നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോയ്ക്ക് എതിരെ സ്ത്രീത്വത്തെ അപമാനിക്കത്തക്ക രീതിയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെതിരെ നഗരസഭാധ്യഷ കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കി.
അജ്ഞാതമായ വിദേശനമ്പരികളിൽ നിന്ന് വിവിധ ഗ്രൂപ്പുകളിലേയ്ക്കും വ്യക്തിപരമായുമാണ് സന്ദേശങ്ങൾ അയക്കുന്നത്. മുൻ നഗരസഭാ ചെയർപേഴ്സൺമാർ വൈസ് ചെയർപേഴ്സൺമാർ എന്നിവർക്കെതിരെയും ഇതുപോലെ അപവാദ പ്രചരണങ്ങൾ നടത്തിയിട്ടുണ്ടന്നും ഇതിന് പിന്നിൽ പ്ര വൃത്തിക്കുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുകയെന്നതാണ് ഉദ്ദേശമെന്ന് ചെയർപേഴ്സൺ ജോസിൻ ബിനോ പറഞ്ഞു.ചെയർപേഴ്സൺ ആയി 8 മാസമായങ്കിലും ഒരു മാസം ആയിട്ടാണ് ഇതുപോലെ അപവാദ പ്രചരണങ്ങൾ നടക്കുന്നതെന്നും ഇതിൽ തളർന്ന് പിന്നോട്ട് പോവില്ലന്നും ഇരുട്ടിൻ്റെ മറവിൽ പിന്നിൽ പ്രവൃത്തിക്കുന്നവരെ തുറന്ന് കാട്ടുകയാണ് ലക്ഷ്യമെന്നും അവർ കൂട്ടി ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.