യുകെയിൽ നാമമാത്രമായിരുന്ന പിറോള കൊവിഡ് വേരിയന്റ് കേസുകളിൽ വൻ വർദ്ധന കർശന നിരീക്ഷണവുമായി ആരോഗ്യ വിഭാഗം

ലണ്ടന്‍:യുക്കെയിൽ നാമമാത്രമായിരുന്ന പുതിയ കോവിഡ് കേസുകളിൽ വൻ വർദ്ധന' വിരലില്‍ എണ്ണാവുന്ന കേസുകള്‍ മാത്രമായിരുന്ന പുതിയ കൊവിഡ് വേരിയന്റ് ബാധിച്ച രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ കർശന മുൻ കരുതലുമായി ആരോഗ്യ വിഭാഗം. 

യുകെയില്‍ 30-ലേറെ പിറോള കൊവിഡ് വേരിയന്റുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ആരോഗ്യ മേധാവികള്‍ വെളിപ്പെടുത്തി. ബിഎ.2.86 എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്ന വേരിയന്റ് ബാധിച്ച 36 കേസുകള്‍ തിരിച്ചറിഞ്ഞതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി സ്ഥിരീകരിച്ചു. കേവലം മൂന്നാഴ്ച കൊണ്ടാണ് ഈ വര്‍ദ്ധന.


രണ്ട് കേസുകള്‍ സ്‌കോട്ട്ലണ്ടിലും, 34 കേസുകള്‍ ഇംഗ്ലണ്ടിലുമാണ്. ഇംഗ്ലണ്ടിലെ കേസുകളില്‍ 28 കേസുകള്‍ നോര്‍ഫോക്കിലെ ഒരൊറ്റ കെയര്‍ ഹോമില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ കെയര്‍ ഹോമിലെ 87 ശതമാനം അന്തേവാസികളെയും ഇന്‍ഫെക്ഷന്‍ ബാധിച്ചിട്ടുണ്ട്. ഒരാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പുതിയ വേരിയന്റിന്റെ വ്യാപനതോത് വ്യക്തമാക്കുന്നതാണ് ഈ സൂചനകളെന്ന് ആരോഗ്യ മേധാവികള്‍ പറയുന്നു.

ഇന്‍ഡോറുകളില്‍ വേരിയന്റിന് അതിവേഗം പടരാന്‍ സാധിക്കുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നതെന്ന് ഇവര്‍ കരുതുന്നു. ഇതുവരെ പിറോള ബാധിച്ച അഞ്ച് പേര്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടേണ്ടി വന്നത്. എന്നിരുന്നാലും വേരിയന്റുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഒമിക്രോണ്‍ സബ്-വേരിയന്റായ പിറോളയ്ക്ക് വ്യാപനശേഷി കൂടുതലാണെങ്കിലും ഇത് മാരകമായി മാറില്ലെന്നാണ് വിദഗ്ധര്‍ കരുതുന്നത്.


കെയര്‍ ഹോമില്‍ വൈറസ് വ്യാപിച്ച വിവരം ആഗസറ്റ് 21നാണ് ലഭിച്ചതെന്ന് യുകെഎച്ച്എസ്എ വ്യക്തമാക്കി. എല്ലാ അന്തേവാസികളും, ജീവനക്കാരും പിസിആര്‍ കൊവിഡ് ടെസ്റ്റിന് വിധേയമായി. ഇതില്‍ നിന്നുമാണ് 87% അന്തേവാസികളും, 12 ജീവനക്കാരും രോഗബാധിതരാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !