കോട്ടയം: ജില്ലയിലെ ഭൂരിപക്ഷങ്ങളില്‍ യു.ഡി.എഫില്‍ കടത്തുരുത്തി എം.എല്‍.എ. മോന്‍സ് ജോസഫും കോണ്‍ഗ്രസില്‍ ചാണ്ടി ഉമ്മനും മുന്നില്‍.
കേരളാ കോണ്‍ഗ്രസ് സ്കറിയ തോമസ് വിഭാഗത്തിലെ സ്കറിയ തോമസിനെയാണ് അന്ന് മോന്‍സ് ജോസഫ് പരാജയപ്പെടുത്തിയത്.
മോന്‍സ് ജോസഫിന്റെ റെക്കോഡ് ഭൂരിപക്ഷം തകര്‍ക്കാനായില്ലെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയ സ്ഥാനാര്‍ഥിയെന്ന പേര് ചാണ്ടി ഉമ്മന്‍ സ്വന്തമായി. 37719 വോട്ടിന്റെ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന്‍ ഉറപ്പിച്ചത്.
കോണ്‍ഗ്രസില്‍ മുപ്പതിനായിരം ഭൂരിപക്ഷം നേടുന്ന മൂന്നാമത്തെയാളും ചാണ്ടി ഉമ്മനാണ്.
ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ് ഇതിന് മുമ്ബ് ഈ നേട്ടം കൈവരിച്ച എം.എല്‍.എമാര്‍ തിരുവഞ്ചൂരിന് 33632 വോട്ടും ഉമ്മന്‍ ചാണ്ടിക്ക് 33255 വോട്ടുമാണ് ഉയര്‍ന്ന ഭൂരിപക്ഷം. ഇടതുമുന്നണിയില്‍ വൈക്കം എം.എല്‍.എ. സി.കെ. ആശ നേടിയതാണ് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം.
2016-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പി.സി. ജോര്‍ജിന്റെ ഭൂരിപക്ഷവും റെക്കോഡാണ്. 27821 വോട്ടായിരുന്നു പി.സി. ജോര്‍ജിന്റെ ഭൂരിപക്ഷം.,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.