തൈരില്‍ കാത്സ്യം, വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുമുണ്ട്. വിറ്റാമിൻ ബി-2, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ദിവസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും തുമ്മല്‍, ജലദോഷം പോലെയുള്ള അലര്‍ജി രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും സഹായിക്കും. കൂടാതെ ദിവസവും തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ നിലനിര്‍ത്താനും സഹായിക്കും.
തൈരിനൊപ്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും ഏറെ ഗുണകരമാണ്. ധാരാളം പോഷകങ്ങളാല്‍ സമ്ബന്നമാണ് തേൻ. വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകള്‍ എന്നിങ്ങനെ ഒരുപാട് ഘടകങ്ങളുടെ സ്രോതസാണ് തേൻ. പ്രൃതിദത്തമായ എനര്‍ജി ബൂസ്റ്റര്‍ അഥവാ ഉന്മേഷം പകരാൻ സഹായിക്കുന്ന ഒന്നു കൂടിയാണ് തേന്‍. ഇത്തരത്തിലുള്ള തേന്‍ തൈരിനൊപ്പം ചേര്‍ത്ത് കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ടെന്നാണ് ന്യൂട്രീഷ്യന്മാര് പറയുന്നത്.
തൈര് വയറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തേനും ആന്റി ബാക്റ്റീരില്‍ ഗുണങ്ങള്‍ അടങ്ങിയതാണ്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. തൈരും തേനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ആന്റി ഓക്സിഡന്റുകളും തേനില്‍ അടങ്ങിയിട്ടുണ്ട്. തൈരും തേനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും ഇവ സഹായിക്കും. കൂടാതെ ഇവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.