അമേരിക്ക;സിയാറ്റിലിലെ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയായ ഇന്ത്യൻ വംശജ പോലീസ് വാഹനമിടിച്ചു മരിച്ച സംഭവത്തെ തുടർന്ന് ഇന്ത്യയുടെ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അമേരിക്കൻ ഭരണകൂടം.
കഴിഞ്ഞ ജനുവരിയിലാണ് ആന്ധ്ര സ്വദേശിനി ജാഹ്‌നവി കണ്ടുല എന്ന 23 കാരിയെ അമിത വേഗത്തിലെത്തിയ പോലീസ് വാഹനം ഇടിച്ചു തെറിപ്പിച്ചത്. സംഭവത്തെത്തുടർന്ന് ഇന്ത്യൻ എംബസിയുടെയും ഇന്ത്യൻ വംശജരുടെയും ഭാഗത്തുനിന്ന് പ്രതിഷേധം ഉയർന്നിരുന്നു എംബസി വഴി വിദേശ കാര്യാ മന്ത്രാലയം വിഷയത്തിൽ ഇടപെടുകയും ചെയ്തു.
തുടർന്നാണ് കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുമായി അമേരിക്കൻ ഭരണകൂടംതന്നെ രംഗത്തെത്തിയത്.വിഷയത്തിൽ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ബുധനാഴ്ച ദുഃഖം രേഖപെടുത്തുകയും സമഗ്രമായ അന്വേഷണത്തിന് സർക്കാരിനോട് നിർദ്ദേശിച്ചിട്ടുള്ളതായും അറിയിച്ചു.
വാഷിംഗ്ടൺ സ്റ്റേറ്റിലെ പ്രാദേശിക അധികാരികളും ഉന്നത ഉദ്യോഗസ്ഥരും സംഭവത്തെത്തുടർന്ന് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം അപകടത്തിൽ പെടുത്തുകയും തുടർന്ന് വംശീയ അധിക്ഷേപം എന്ന തരത്തിൽ വിഷയത്തോട് പ്രതികരിച്ച ഉദ്യോഗസ്ഥനെതിരെ മാതൃകാപരമായ ശിക്ഷണ നടപടികൾ ഉണ്ടാകുമെന്നാണ് വിദേശ കാര്യാ മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന.
READ MORE STORY: $11,000 മാത്രം കൊടുക്കൂ" പോലീസ് വാഹന അപകടത്തിൽ മരിച്ച ഇന്ത്യൻ വിർത്ഥിനിയെ പരിഹസിച്ച് അമേരിക്കൻ പോലീസ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.