$11,000 മാത്രം കൊടുക്കൂ" പോലീസ് വാഹന അപകടത്തിൽ മരിച്ച ഇന്ത്യൻ വിർത്ഥിനിയെ പരിഹസിച്ച് അമേരിക്കൻ പോലീസ്

$11,000 മാത്രം കൊടുക്കൂ" പോലീസ് വാഹന അപകടത്തിൽ മരിച്ച ഇന്ത്യൻ വിർത്ഥിനിയെ പരിഹസിച്ച് അമേരിക്കൻ പോലീസ് 

വാഷിംഗ്‌ടൺ : പൊലീസ് പട്രോളിങ് വാഹനമിടിച്ച് കൊല്ലപ്പെട്ടതിനെക്കുറിച്ച് പരിഹാസത്തോടെ ബോഡിക്യാമെറയിൽ സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. സിയാറ്റിൽ പൊലീസ് ഓഫിസേഴ്സ് ഗിൽഡിന്റെ വൈസ് പ്രസിഡന്റ് ഡാനിയേൽ ഓദരേര്‍, പ്രസിഡന്റ് കെവിൻ ഡേവ് എന്നിവർ തമ്മിലുള്ള സംഭാഷണമാണ് പുറത്തുവന്നത്. സമൂഹ മാധ്യമങ്ങളിൽ  ഇതിന്റെ വിഡിയോ പ്രചരിച്ചതോടെ പ്രതിഷേധവുമായി നിരവധിപ്പേർ എത്തുകയും പോലീസ് ഉദ്യോഗസ്ഥർ കുടുങ്ങുകയുമായിരുന്നു. 

ഇപ്പോൾ, അപകടത്തിന് 8 മാസങ്ങൾക്ക് ശേഷം, സിയാറ്റിൽ പോലീസ് ഓഫീസേഴ്‌സ് ഗിൽഡിന്റെ വൈസ് പ്രസിഡന്റായ ഡാനിയൽ ഓഡററുടെ ഒരു ബോഡിക്യാം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അവളുടെ മരണത്തെക്കുറിച്ച് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു, "അവൾക്ക് 26 വയസ്സായിരുന്നു, എന്തായാലും... അവൾക്ക് പരിമിതമായ മൂല്യമേ ഉണ്ടായിരുന്നുള്ളൂ.... $11,000 മാത്രം കൊടുക്കൂ".

ആന്ധ്രാപ്രദേശിൽ നിന്നുള്ള ഇന്ത്യൻ വിദ്യാർത്ഥിനി ജാഹ്‌നവി, കണ്ടൂല അമേരിക്കയിൽ പഠിക്കുകയായിരുന്നു. 2023  ജനുവരിയിലാണ് കേസിന് ആസ്പദമായ അപകടം നടന്നത്. സിയാറ്റിൽ പൊലീസിന്റെ പട്രോളിങ് വാഹനമിടിച്ചാണ് ആന്ധ്രാപ്രദേശിൽ നിന്നുള്ള  23കാരിയായ ജാനവി കന്ദുല കൊല്ലപ്പെട്ടത്. നോർത്ത് ഈസ്റ്റേൺ യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയിരുന്നു ജാനവി. പൊലീസ് ഉദ്യോഗസ്‌ഥൻ ഓടിച്ച വാഹനം  ജാനവിയെ ഇടിച്ചിടുകയും അവർ തത്ക്ഷണം മരിക്കുകയുമായിരുന്നു. ഇടിച്ചിട്ട  വാഹനം  ഓടിച്ചിരുന്ന പൊലീസ് ഓഫിസർ കേസിന്റെ അന്വേഷണത്തെക്കുറിച്ച്, മറ്റൊരു ഉദ്യോഗസ്ഥനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലെ പ്രസ്താവനയാണ് വിവാദമായത്.  മരണത്തെ തുടർന്നുണ്ടായ പരിഹാസ  സംസാരമാണ് ഓഫിസറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നായിരുന്നു വിമർശനം. 
താൻ ഒരാളെ ഇടിച്ചെന്നും അവർ മരിച്ചെന്നും ഡാനിയേൽ പറയുന്നുണ്ട്. സാധാരണ പോലത്തെ സംഭവമാണെന്നും 11,000 ഡോളറിന്റെ ചെക്ക് എഴുതണമെന്നും പറയുന്നത് വിഡിയോ ക്ലിപ്പില്‍ വ്യക്തമാണ്. പിന്നാലെ ഇയാൾ ചിരിക്കുന്നതും കേൾക്കാം. 

യുഎസ്എയിലെ ഒരു ഇന്ത്യൻ കുടിയേറ്റ വിദ്യാർത്ഥിയുടെ മൂല്യം ഇതാണോ? വീഡിയോ കാണുക 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !